ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ജൂലൈ 10 മുതൽ 13 വരെ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം സിപിഐ ദേശീയ കൗൺസിൽ അംഗവും റവന്യൂ മന്ത്രിയുമായ കെ രാജൻ ഉദ്‌ഘാടനം ചെയ്തു.
സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ , സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ: ടി ആർ രമേഷ്കുമാർ, കെ ജി ശിവാനന്ദൻ , കെ പി സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ , ഷീന പറയങ്ങാട്ടിൽ, കെ വി വസന്തകുമാർ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ്, സി സി മുകുന്ദൻ എംഎൽഎ , ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, കലാനിലയം രാഘവനാശാൻ, സിനിമ സംവിധായകൻ പ്രേംലാൽ എന്നിവർ ആശംസകൾ നേർന്നു.
സംഘാടകസമിതി ഭാരവാഹികളായി ചെയർമാൻ കെ കെ വത്സരാജ്, കൺവീനർ ടി കെ സുധീഷ് , ട്രഷറർ പി.മണി എന്നിവ അടങ്ങുന്ന 1001 അംഗ സംഘാടകസമിതിയും 251 എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. പാർട്ടി മണ്ഡലം സെക്രട്ടറി പി മണി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ് നന്ദി യും രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive