അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ” വിക്ടോറിയ ” – ഇരിങ്ങാലക്കുടയിലെ പ്രദർശനം നിറഞ്ഞ സദസ്സിൽ

ഇരിങ്ങാലക്കുട : അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ” വിക്ടോറിയ “. അന്തർദേശീയ ബഹുമതികൾ അടക്കം പന്ത്രണ്ട് അവാർഡുകൾ നേടിയ മലയാള ചിത്രം വിക്ടോറിയ ഇരിങ്ങാലക്കുട മാസ് മൂവീസിൽ പ്രദർശിപ്പിച്ചത് നിറഞ്ഞ സദസ്സിൽ. 2024 ലെ ഐഎഫ്എഫ്കെ യിൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം കെഎസ്എഫ്ഡിസി യാണ് നിർമ്മിച്ചത്.

ബ്യൂട്ടി പാർലർ ജീവനക്കാരിയായ വിക്ടോറിയയുടെ ജീവിതത്തിലൂടെ സമകാലിക കേരളീയ സ്ത്രീ ജീവിതത്തിലേക്കുള്ള സഞ്ചാരമാണ് ഒന്നര മണിക്കൂർ ഉള്ള ചിത്രം നടത്തുന്നത്. പ്രദർശനത്തിന് ശേഷം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സംഘടിപ്പിച്ച സിനിമ ആസ്വാദന ചർച്ചയിൽ സംവിധായിക ശിവരഞ്ജിനി , അഭിനേതാക്കളായ മീനാക്ഷി ജയൻ, ശ്രീഷ്മ ചന്ദ്രൻ, ദർശന വികാസ് , ഡിഒപി ആനന്ദ് രവി എന്നിവർ പങ്കെടുത്തു. പി കെ ഭരതൻ മാസ്റ്റർ, കെ സി ബിന്ദു ടീച്ചർ, മനീഷ് വർഗ്ഗീസ്, രാധാകൃഷ്ണൻ വെട്ടത്ത്, അഡ്വ പി കെ നാരായണൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

ആറാമത് ഇരിങ്ങാലക്കുട അന്തർദേശീയ ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനുള്ള സി ആർ കേശവൻ വൈദ്യർ അവാർഡ് ചിത്രത്തിന് നൽകിയിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page