എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, എൽ.ഡി.ഫ് പടിയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

പടിയൂർ : എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൽ.ഡി.ഫ് പടിയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. നാട്ടിലെ സഹകരണ ബാങ്കുകളെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം ചെറുത്തു തോൽപ്പിക്കണമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സി.പി ഐ മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു.

നിക്ഷേപം ഉയർന്നുെവന്നും 25% ലാഭവിഹിതം കൊടുക്കാനും ജനക്ഷേമ പദ്ധതിക്കൾക് രൂപം കൊടുക്കാനും എടതിരിഞ്ഞി ബാങ്ക് പടിയൂരിന്റെ ജനീയക ബാങ്ക് എന്ന് അക്ഷരാർത്ഥത്തിൽ പറയാൻ കഴിഞ്ഞ കാലയളവിൽ കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം കൂടിച്ചേർത്തു.


സി.പി.ഐ (എം) ഏരിയ കമ്മിറ്റി അംഗം കെ.സി പ്രേമരാജൻ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അനിത രാധാകൃഷ്ണൻ, സി.പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.സി ബിജു, സി.പി.ഐ നോർത്ത് ലോക്കൽ സെക്രട്ടറി വി.ആർ. രമേഷ്, ഇ.വി ബാബു രാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ എന്നീവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി പി.എ രാമനന്ദൻ അദ്ധ്യക്ഷത വഹിച്ചു എൽ.ഡി.എഫ് കൺവീനർ കെ.വി രാമകൃഷ്ണൻ സ്വാഗതവും എ എസ് ഗിരീഷ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page