ഇരിങ്ങാലക്കുട : കലാസാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുവാൻ ഇരിങ്ങാലക്കുടയിൽ പെർഫോമിങ് തിയ്യറ്റർ എന്ന ആവശ്യം അനുഭാവപൂർവ്വം പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. സി.പി.ഐ തൃശൂർ ജില്ലാസമ്മേളനത്തിന് മുന്നോടിയായി കലാകാരർ, സാംസ്കാരിക പ്രവർത്തകർ, കായി പ്രതിഭകൾ എന്നിവരുടെ സംഗമം ഗായത്രി ഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരിങ്ങാലക്കുടയിൽ ധാരാളം കലാകാരരും സാംസ്കാരിക പരിപാടികളും ഉണ്ടെങ്കിലും അവ അവതരിപ്പിക്കാവുന്ന അനുയോജ്യമായ വേദി വേണമെന്ന കഥകളി ക്ലബ്ബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ ഉന്നയിച്ച ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി രാജൻ ഉറപ്പുനൽകി.
അമ്മന്നൂരാശാൻ്റെ പേരിൽ എല്ലാരംഗകലകൾക്കുമായി ഒരു കേന്ദ്രം എന്ന ആശയത്തെ മന്ത്രി കെ രാജൻ പിന്താങ്ങി… പ്രസ്തുത സാംസ്കാരികകേന്ദ്രം രാഷ്ട്രീയമായ വിഭാഗീയതകൾക്ക് അതീതമായി സംഗമഗ്രാമത്തിൻ്റെ വികസനത്തിൻ്റെ പൊതുനയം സാംസ്കാരികമായ ആശയത്തെ കേന്ദ്രീകരിച്ചാരിക്കണം എന്നും കഥകളി ക്ലബ്ബ് പ്രസിണ്ടൻ്റിൻ്റെ നിർദ്ദേശത്തെ ഏവരും പിൻതാങ്ങി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive