ഇരിങ്ങാലക്കുട : ക്രിയാത്മക വിമർശനം തെറ്റ് തിരുത്തലിന് ഉപകരിക്കുമെന്നും അത് വളർച്ചയിലേക്കു നയിക്കുമെന്നും തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണതേജ. ഡോൺ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അധ്യാപകർക്കായി സംഘടിപ്പിച്ച അധ്യാപക ശില്പശാല ‘ലക്ഷ്യ 2023’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുഹൃത്തുക്കൾ നൽകുന്ന അഭിനന്ദനങ്ങൾ പ്രോത്സാഹന പ്രോത്സാഹനജനകമാകണം. സുഹൃത്തുക്കൾ സ്തുതിപാഠകരായാൽ തെറ്റുകൾ കണ്ടെത്താനോ തിരുത്താനോ ആകില്ല അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോൺ ബോസ്കോ റെക്ടർ ഫാ. ഇമ്മാനുവൽ വട്ടക്കുന്നിൽ സ്വാഗതമാശംസിച്ചു. ഫാ. സന്തോഷ് മണിക്കൊമ്പിൽ, ഫാ. മനു പീടികയിൽ, സിസ്റ്റർ ഓമന, സെബി മാളിയേക്കൽ, സിബി അക്കരക്കാരൻ, ലൈസ സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു. അധ്യാപകരായ സംഗീതസാഗർ, അമൃത, രമ്യ, നവീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പരിശീലന പരിപാടി നാളെ ബുധനാഴ്ച വൈകിട്ട് നാലിന് സമാപിക്കും. ഡോ. നിജോയ് പി ജോസ്, ഡോ. മാത്യു കണമല, അഭിലാഷ് ജോസഫ് എന്നിവരുടെ ടീമാണ് പരിശീലന പരിപാടി നയിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com