ഇരിങ്ങാലക്കുട : അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ദൗഹിത്രി മേധ നങ്ങ്യാർ വടക്കുംനാഥൻ കൂത്തമ്പലത്തിൽ ശ്രീകൃഷ്ണചരിതത്തിലെ കല്പലതികയുടെ പുറപ്പാടിലൂടെ നാട്യാരംഭം കുറിച്ചു. അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ശിക്ഷണത്തിലാണ് കൂടിയാട്ടം കലാകാരി ഡോ. അപർണ നങ്ങ്യാരുടെ മകൾ അരങ്ങിലെ ക്രിയകൾ പഠിച്ചത്.
മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാരും, താളത്തിൽ മേധയുടെ മുത്തശ്ശി ഇന്ദിര നങ്ങ്യാരും, അമ്മ അപർണ്ണ നങ്ങ്യാരും അകമ്പടിയേകി. മേധയുടെ മുത്തശ്ശൻ കുട്ടൻ ചാക്യാരും അമ്മാവൻ ഹരികൃഷ്ണനും അരങ്ങിൽ തിരശ്ശീല പിടിക്കുമ്പോൾ ഒരു കുലത്തിന്റെ നാട്യസംസ്കാരത്തിന്റെ തുടർച്ചയ്ക്കാണ് കാലം സാക്ഷ്യപ്പെടുത്തിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com