ശിഖിനി ശലഭത്തോടെ കൂടിയാട്ട മഹോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട : നേത്രാഭിനയത്തിന്റെ മനോഹാരിത എടുത്തു കാണിക്കുന്ന ശിഖിനിശലഭോജ്വാല എന്ന ശ്ലോകത്തിന്റെ അഭിനയമായിരുന്നു ഗുരുകുലത്തിന്റെ മുപ്പത്തി ഏഴാമത് കൂടിയാട്ട മഹോത്സവത്തിന്റെ സമാപന ദിവസം. സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ വളരെ പ്രസിദ്ധമായ ഈ ഭാഗം അവതരിപ്പിച്ചത് സൂരജ് നമ്പ്യാരാണ്.


മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിനീഷ് , കലാമണ്ഡലം രാഹുൽ ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളം ഗുരുകുലം ശ്രുതി, ഗുരുകുലം അക്ഷര ചമയം കലാമണ്ഡലം വൈശാഖ് എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page