നടനകൈരളിയിൽ 106 -ാമത് നവരസസാധന ശില്പശാലയോടനുബന്ധിച്ച് നവരസോത്സവം ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഡിസംബർ 31 മുതൽ വേണുജി മുഖ്യ ആചാര്യനായി സംഘടിപ്പിച്ചു വരുന്ന 106-ാംമത് നവരസസാധനശിൽപ്പ ശാലയിൽ പങ്കെടുക്കുവാൻ ഇന്ത്യയുടെ നാനാഭാഗത്തു നിന്നും എത്തിയ നടീനടന്മാർ അവരുടെ കലാപ്രകടനം നവരസോത്സവമായി ജനുവരി 13-ാം തിയതി വൈകുന്നേരം 6 മണിക്ക് അവതരിപ്പിക്കുന്നു.

ചലച്ചിത്രതാരവും നർത്തകിയുമായ റിമ കല്ലിങ്കൽ (കൊച്ചി), ഒഡീസ്സി നർത്തകി കൊല്ലീന ശക്തി (യു.എസ്.എ.), കഥക് നർത്തകി കൃതി ബി.കെ. (കർണാടകം), ചിലച്ചിത്ര പ്രവർത്തക രമ്യ സർവദാദാസ് (ഇരിങ്ങാലക്കുട) എന്നിവർക്കു പുറമെ ഹിന്ദി ചലച്ചിത്ര രംഗത്തെ നവാഗതരായ തനിഷ മേത്ത, അഷീഷ് ജോഷി, അനൗഷ്ക സവേരി, മഞ്ജിരി പൂപാല, അദ്വൈത് ഷെട്ടി, അജയ് മെഹ്റ (മുബൈ), അരിഹൻ്റ് ബോത്ര (സേലം), ദേവ് ശതപതി (വിശാഖപട്ട ണം), സങ്കേത് റെഡ്ഡി (ലാത്തൂർ) എന്നിവർ പങ്കെടുക്കുന്ന ഹ്രസ്വനാടകങ്ങളും അവതരിപ്പിക്കുന്നു.

You cannot copy content of this page