അമ്മന്നൂർ ഗുരുകുലത്തിന്റെ മുപ്പത്തി ഏഴാമത് കൂടിയാട്ട മഹോത്സവം ഇന്ന് സമാപിക്കും, തോരണയുദ്ധം കൂടിയാട്ടം അരങ്ങേറി, ഇന്ന് ധനഞ്ജയം കൂടിയാട്ടത്തിലെ ശിഖിനി ശലഭം

ഇരിങ്ങാലക്കുട : 12 ദിവസങ്ങളിലായി മാധവനാട്യ ഭൂമി, അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച ധനഞ്ജയം കൂടിയാട്ടത്തിലെ ശിഖിനി ശലഭം അരങ്ങേറും. തീർത്ഥസ്നാനം കഴിഞ്ഞ് ദ്വാരകയിലേക്ക് പോവുന്ന അർജ്ജുനൻ വഴി കാണുന്ന ആശ്രമത്തിന്റെ വിശേഷങ്ങൾ വർണ്ണിക്കുന്ന ഭാഗമാണ് കഥാഭാഗം. അർജ്ജുനായി സൂരജ് നമ്പ്യാർ രംഗത്തെത്തും.

continue reading below...

continue reading below..വ്യാഴാഴ്ച നടന്ന തോരണയുദ്ധം കൂടിയാട്ടം എല്ലാവർക്കും ആസ്വാദ്യമായി. ശങ്കുകർണ്ണനായി ഗുരുകുലം കൃഷ്ണദേവ് രാവണനായി ഗുരുകുലം തരുൺ വിജയ യായി ഗുരുകുലം അതുല്ല്യ എന്നിവർ രംഗത്തെത്തി.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ , കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, മൂർക്കനാട് ദിനേശ് വാര്യർ താളം ഗുരുകുലം ശ്രുതി, ഗുരുകുലം അക്ഷര ചമയം കലാനിലയം ഹരിദാസ് എന്നിവർ പങ്കെടുത്തു.


You cannot copy content of this page