തൃശ്ശൂർ റൂറൽ പോലീസിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നടന്ന ‘കരുതലായ് കാവലായ്’ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ പോലീസിന്റെ നേതൃത്വത്തിൽ ‘കരുതലായ് കാവലായ് ‘ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിന് തൃശൂർ റൂറൽ പോലീസ് സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലുള്ള 524 വിദ്യാലയങ്ങളിലെ 21,000 കുട്ടികൾ വിവിധ മത്സരങ്ങളിൽ നേരിട്ട് പങ്കെടുത്തു.



ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദു വിജയികളായ വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഭാവി തലമുറയെ ലഹരി എന്ന വിപത്തിൽ നിന്ന് രക്ഷിക്കുക എന്നത് സമൂഹത്തിലെ ഓരോരുത്തരും ഏറ്റെടുക്കേണ്ട ദൗത്യമാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.



4000 ത്തിൽ അധികം പേർ എത്തിച്ചേർന്ന ചടങ്ങിൽ 2527 കുട്ടികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തൃശൂർ റൂറൽ പോലീസ് ജില്ലയിലെ വിദ്യാലയങ്ങളിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുമായി സഹകരിച്ച് 5 മുതൽ +2 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ച് Reels/ Speech / Painting / Flash mob എന്നിവയിലാണ് അതാത് വിദ്യാലയങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചത്. ആകെ 524 സ്കൂളുകളിലെ 21,000 കുട്ടികൾ പങ്കെടുത്ത 805 മത്സരങ്ങളിൽ 2527 കുട്ടികൾ വിജയികളായി.



പെയിന്റിംഗ് മത്സരത്തിൽ 773 കുട്ടികളും ഫ്ളാഷ് മോബ് മത്സരത്തിൽ 813 കുട്ടികളും പ്രസംഗ മത്സരത്തിൽ 588 കുട്ടികളും റീൽസ് മത്സരത്തിൽ 353 കുട്ടികളും അടക്കം ആകെ 2527 മത്സര വിജയികളായ കുട്ടികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.



ഇരിങ്ങാലക്കുട എം.സി.പി ഇന്റർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ IPS, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്‌ണകുമാർ IPS , കൊടുങ്ങല്ലൂർ ഡി വൈ എസ് പി വി കെ രാജു, ഇരിങ്ങാലക്കുട ഡി വൈ എസ് പി സുരേഷ് കെ ജി, തൃശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ബിജോയ്‌ പി ആർ , ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയർ പേഴ്സൺ ബൈജു കുറ്റികാടൻ എന്നിവർ പങ്കെടുത്തു.



രാവിലെ 11 മണിക്ക് തുടങ്ങിയ മെറിറ്റ് സർട്ടിഫിക്കറ്റ് വിതരണം ഉച്ചക്ക് 2.30 മണിയോടെയാണ് പൂർത്തിയായത്. 2527 കുട്ടികൾ മെറിറ്റ് സർട്ടിഫിക്കറ്റുകൾ ഏറ്റു വാങ്ങി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page