ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെയും സൗഹൃദ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. തൃശൂർ ജില്ലാ ലീഗൽ സർവീസും മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും നേതൃത്വം നൽകിയ പരിപാടി ഇരിങ്ങാലക്കുട പോക്‌സോ ജഡ്ജ് വിവിജ നിയമ ബോധവൽക്കരണ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ മുരളി എം. കെ അധ്യക്ഷത വഹിച്ചു. പോക്സോ നിയമത്തെ കുറിച്ചും ജുവനൈൽ ജസ്റ്റിസ്‌ ആക്ടിനെ കുറിച്ചും അഡ്വ. ലിജി കെ.ജെ ക്ലാസ്സെടുത്തു. തുടർന്ന് ഇരിങ്ങാലക്കുട അഡി. എസ്.ഐ ഓഫ് പോലീസ് നൂറുദ്ദീൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു.

നിത്യ ജീവിതത്തിൽ നിയമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് PLV സന്തോഷ്‌കുമാർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിനുകുമാർ എൻ.വി സ്വാഗതവും സൗഹൃദ കോർഡിനേറ്റർ സിന്ധു ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page