ഇരിങ്ങാലക്കുട : കേന്ദ്ര ഗവൺമെന്റ് 2025-26 ലെ സമ്പൂർണ്ണ വാർഷിക ബഡ്ജറ്റിൽ ഇന്ത്യയിലെ കർഷകരെ അവഗണിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് കർഷക പ്രതിഷേധ പ്രകടനവും പൊതുയോഗവും കേന്ദ്ര ബഡ്ജറ്റ് കത്തിച്ച് കൊണ്ട് കേരള കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ ട്രഷറർ കെ.ജെ. ജോൺസൺ സ്വാഗതവും ഏരിയാ ജോയിന്റ് സെക്രട്ടറി എൻ.കെ. അരവിന്ദാക്ഷൻ മാസ്റ്റർ നന്ദിയും പറഞ്ഞു. എം. നിഷാദ്, എം. അനിൽകുമാർ, ഐ.ആർ. നിഷാദ്, എം.കെ. സജീവൻ വി.എൻ. ഉണ്ണികൃഷ്ണൻ, എം.എ. അനിലൻ, കെ.വി. ധനേഷ് ബാബു,തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive