” മിസ്റ്റർ നോബഡി എഗെയിൻസ്റ്റ് പുടിൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 27 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : മികച്ച ഡോക്യുമെൻ്ററിക്കുള്ള 2026 ലെ അക്കാദമി അവാർഡ് നേടിയ ” മിസ്റ്റർ നോബഡി എഗെയിൻസ്റ്റ് പുടിൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 27 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

ഉക്രൈൻ അധിനിവേശക്കാലത്ത് ചെറുപട്ടണത്തിലുള്ള തൻ്റെ സ്കൂൾ യുദ്ധ റിക്രൂട്ട്മെൻ്റ് സെൻ്റർ ആക്കി മാറ്റാനുള്ള റഷ്യൻ ഭരണകൂടത്തിൻ്റെ ശ്രമങ്ങളെ രഹസ്യമായി ചിത്രീകരിക്കുന്ന അധ്യാപകനാണ് 90 മിനിറ്റുള്ള ചിത്രത്തിലെ മുഖ്യ കഥാപാത്രമായി വരുന്നത്.

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഡാനിഷ് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ബ്രിട്ടീഷ് അക്കാദമി അവാർഡ്, സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ എന്നീ വേദികളിലും അംഗീകാരങ്ങൾ നേടി. പ്രദർശനം റോട്ടറി മിനി എസി ഹാളിൽ വൈകീട്ട് 6 ന്.

“Mr. Nobody Against Putin,” which won the 2026 Academy Award for Best Documentary, will be screened by the Irinjalakuda Film Society on Friday, March 27.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page