ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കിഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഇല്ലം നിറ ആഗസ്റ്റ് 9 വെള്ളിയാഴ്ച ആഘോഷിക്കും അന്നേ ദിവസം രാവിലേ ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന വിശേഷാൽ പൂജകൾക്കു ശേഷം പൂജിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്യപ്പെടുന്നതുമാണ്.
പുത്തരി നിവേദ്യവും, പുത്തരി സദ്യയും ആഗസ്റ്റ് 17 ന് (ചിങ്ങം 1) ശനിയാഴ്ച നടത്തപ്പെടുന്നതാണ്. പുത്തരി സദ്യയ്ക്കാവശ്യമായ പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നിവ ഭക്തജനങ്ങൾക്ക് ആഗസ്റ്റ് 15 ന് രാവിലെ 8 നും 9നും മദ്ധ്യേ ക്ഷേത്രത്തിൽ നടത്തപ്പെടുന്ന കലവറ നിറയ്ക്കൽ ചടങ്ങിൽ ദേവിയ്ക്ക് സമർപ്പിക്കാവുന്നതാണ്.
17 ന് ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കുന്ന അന്നദാന മണ്ഡപത്തിൽ വിഭവ സമൃദ്ധമായ പുത്തരി സദ്യയും ഉണ്ടായിരിയ്ക്കുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com