മുരിയാട് : മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു . അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. മുരിയാട് പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം. എൻ. രമേഷ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, നിത അർജുനൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് തുഷം സൈമൺ, യൂത്ത് കോൺഗ്രസ് നേതാക്കളായ വിപിൻ വെള്ളയത്ത്, എബിൻ ജോൺ, അനീഷ് കൊളത്താപ്പിള്ളി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
മണ്ഡലം ഭാരവാഹികളായ റിജോൺ ജോൺസൺ, അനിൽ പള്ളിപ്പുറം, പോൾ പറമ്പി, ജിൻ്റോ ഇല്ലിക്കൽ, പ്രേമൻ കൂട്ടാല , ശാലിനി ഉണ്ണികൃഷ്ണൻ, ഗ്രേസി പോൾ , ബാലചന്ദ്രൻ വടക്കൂട്ട്, ഷിജു സി.എസ്. തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com