ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ സിഡ്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പുതിയ ചുറ്റുമതിൽ അടക്കമുള്ള നവീകരണങ്ങൾക്ക് 164.56 ലക്ഷം രൂപയുടെ ഭരണാനുമതി നേടിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പശ്ചാത്തലസൗകര്യങ്ങളുടെ നിർമ്മാണത്തിനും ബലപ്പെടുത്തലിനും വേണ്ടിയാണ് തുക അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
52.75 ലക്ഷം രൂപ ചെലവിട്ടാണ് 563 മീറ്റർ ചുറ്റളവിൽ എസ്റ്റേറ്റിന് പുതിയ ചുറ്റുമതിലുയരുക. എസ്റ്റേറ്റിനകത്തെ റോഡുകൾ (ആകെ 826 മീറ്റർ ദൈർഘ്യം) അറ്റകുറ്റപ്പണി നടത്തി കൂടുതൽ സൗകര്യപ്രദമാക്കാൻ 68.21 ലക്ഷം വിനിയോഗിക്കും.
വാട്ടർ ടാങ്കും കിണറും നവീകരിച്ച് ഉപയോഗക്ഷമത കൂട്ടാനാണ് 23.69 ലക്ഷം രൂപ വിനിയോഗിക്കുക. എസ്റ്റേറ്റ് ഓഫീസ് കെട്ടിടത്തിൻ്റെ നവീകരണം 19.91 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കും.
സിഡ്കോ എംഡി ഈ സാമ്പത്തികവർഷത്തിൽ തന്നെ പദ്ധതി പൂർത്തിയാക്കുമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. പിഡബ്ല്യുഡി / സ്റ്റോർ പർച്ചേസ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സിഡ്കോ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com