ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻഎസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമാ ദിനം ആചരിച്ചു. ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച 1945 ആഗസ്റ്റ് 6 ലെ കറുത്ത ദിനങ്ങളെ ഓർമിപ്പിക്കുന്ന ഹിരോഷിമാദിനത്തിൽ എൻഎസ്എസ് വോളൻ്റിയേഴ്സ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ സന്ദേശ ക്യാംപയിൻ പ്രിൻസിപ്പാൾ രാജലക്ഷ്ലി ആർ സമാധാനത്തിൻ്റെ സന്ദേശം എഴുതികൊണ്ട് ഉദ്ഘാടനം ചെയ്തു.
കൂടാതെ യുദ്ധത്തിന് ഇരയായ സഡാക്കോ സസാക്കി എന്ന പെൺകുട്ടിയുടെ ഓർമ്മക്കായ് കുട്ടികൾ സമാധാനത്തിൻ്റെ സഡാക്കോ കൊക്കുകൾ നിർമ്മിക്കുകയും ചെയ്തു. യുദ്ധത്തിൻ്റെയും അക്രമങ്ങളുടെയും അണു ബോംബിൻ്റെയും ഭീകരതയെക്കുറിച്ച് കുട്ടികളിൽ ബോധവത്ക്കരണം നൽകാനും സമാധാനം ശീലമാക്കുക, ഒരിക്കലും അക്രമത്തെ പിന്തുണക്കില്ല തുടങ്ങിയ ആശയങ്ങൾ കുട്ടികളിൽ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയും ആണ് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചത്.
ക്യാംപയിനിൽ മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ ലസീദ എം.എ അദ്ധ്യാപകരായ ഷമീർ, സൂരജ് ശങ്കർ, സന്തോഷ്, സുരേഖ , എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com