ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലയുടെ നേതൃത്വത്തിൽ ആഗോള ആകാശ ജാംബോറി ശനിയാഴ്ച സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ആഘോഷിച്ചു. ജില്ലാ ഓർഗനൈസിംഗ് കമ്മിഷ്ണർ കെ.ഡി. ജയപ്രകാശൻ ജാംബോറി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
ജില്ലാ സെക്രട്ടറി ഡൊമിനിക് പാറേക്കാട്ട് , സെൻറ് മേരീസ് ഹൈസ്കൂൾ പ്രധാന അധ്യാപിക റീജ ജോസ്, OYMS കോർഡിനേറ്റർ റിമജേക്കബ്, ജില്ലാട്രഷറർ ബെനക്സ്. എ.ബി., സ്കൗട്ട് മാസ്റ്റർമാരായ രാജേഷ്, സുശീൽ. കെ.വി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 150 സ്കൗട്ട് ഗൈഡുകൾ പങ്കെടുത്തു. ഇവർ ഇന്തോനേഷ്യ, ജപ്പാൻ, ജർമ്മനി, മലേഷ്യ, തായ്‌വാൻ തുടങ്ങീ രാജ്യത്തെ സ്കൗട്ട്-ഗൈസുകളുമായി ആശയവിനമയം നടത്തുകയും, സൗഹൃദസന്ദേശങ്ങൾ കൈമാറുകയും ചെയ്തു.
കംപ്യൂട്ടർ വഴി ആശയവിനിമയം നടത്തുന്നതിനു വേണ്ടി ഇരിങ്ങാലക്കുട സെൻ്റ്മേരീസ് സ്കൂളിലെ ഐ. ടി. ലാബിൽ സൗകര്യമൊരുക്കി. സെൻറ് മേരീസ് ഹയർ സെക്കൻ്റി വിഭാഗം റോവർ- റെയ്ഞ്ചർമാരായ മുഹമ്മദ് മുബീൻ, സനൽബാബു, ജെസ്വിൻ ജോസഫ്, ആൽവിൻ ഫ്രാൻസിസ്, ശ്രീനന്ദ, മേരി ആൻ റിജോ, നന്ദന, സൽമത്ത് എന്നിവർ സേവനം അനുഷ്ഠിച്ച് പ്രവർത്തിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


