കരിയർ ഗൈഡൻസ് ആന്റ് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

മാപ്രാണം : കുഴിക്കാട്ടുകോണം നമ്പ്യങ്കാവ് വിവേകാനന്ദ ഗ്രാമസേവ സമിതിയുടെ ആഭിമുഖ്യത്തിൽ ഗ്രാമത്തിലെ എസ്.എസ്.എൽ.സി ഉപരി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ആന്റ് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് വിദഗ്ദനും നാഷണൽ സർവ്വീസ് സ്കീം സ്റ്റേറ്റ് ലെവൽ ട്രെയിനറുമായ ജയചന്ദ്രൻ മാസ്റ്റർ ക്ലാസ് നയിച്ചു.

വാർഡ് കൗൺസിലർ സരിത സുഭാഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ തങ്ങളുടേതായ കർമ്മ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച കുഴിക്കാട്ടുകോണം നിവാസികളായ ചാർട്ടഡ് അക്കൗണ്ടറ്റ് അഭിലാഷ് , ഡോ. ശ്രീ രാഹുൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രാമസേവാ സമിതി കൺവീനർ ശരത് സ്വാഗതവും ഇരിങ്ങാലക്കുട സേവാഭാരതി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ലിബിൻ രാജ് നന്ദിയും പറഞ്ഞു.

continue reading below...

continue reading below..

You cannot copy content of this page