പുതിയ ചരിത്രത്തിലൂടെ പുതിയ ലോകത്തേക്ക് കൊണ്ടുവരിക എന്നതാണ് ഭരണകൂടത്തിന്‍റെ പുതിയ തന്ത്രമെന്ന് സി.എൻ ജയദേവൻ

ഇരിങ്ങാലക്കുട : ഇന്ത്യയുടെ ചരിത്രത്തെ പുനർനിർമ്മിക്കുന്നതിന് അടിക്കടി നീക്കങ്ങൾ രാജ്യത്ത് നടക്കുന്നു.രാജ്യത്തിന്‍റെ ചരിത്രത്തെയും സംസ്കാരിക പാരമ്പര്യത്തെയും തിരുത്തിയെഴുതിയാൽ മാത്രമേ തങ്ങളുടെ സമ്പൂർണ ഹിന്ദു രാഷ്ട്ര നിർമ്മിതി എന്ന അജണ്ട സാധ്യമാകൂ എന്ന് മനസ്സിലാക്കിയാണ് കേന്ദ്രഭരണക്കൂടം ഇത്തരം നീങ്ങൾ നടത്തുന്നയെന്ന് അഡ്വ കെ ആർ തമ്പാൻ അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് സി.എൻ ജയദേവൻ.

ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ചരിത്രവും വർത്തമാനകാല ഇന്ത്യയും എന്ന വിഷയത്തെ കുറിച്ച് കണ്ണൂർ സർവ്വകലാശാലയിലെ പ്രൊഫ ഡോ:മാളവിക ബിന്നി മുഖ്യപ്രഭാഷണവും നടത്തി. ചരിത്രത്തിൽ നിന്ന് ചില ഘട്ടങ്ങളെ മുറിച്ചുനീക്കുന്ന നയം ചരിത്ര പഠനത്തെയും അധ്യാപനത്തെ യു ബാധിക്കുമെന്ന് ഡോ. മാളവിക പറഞ്ഞു ശാസ്ത്രത്തിൻ്റെ ചരിത്രവും തിരുത്തിയെഴുതുന്നതു മാനവരാശിയോടുള്ള വെല്ല വിളിയാണെന്നും അവർ അഭിപ്രായപ്പെട്ടു.

സി പി ഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും അസി. സെക്രട്ടറി എൻ.കെ ഉദയപ്രകാശ് നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..