കരുവന്നുർ പാലത്തിൽ നിന്നുള്ള ആത്മഹത്യകൾ തടയാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നാശ്യപ്പെട്ട് പ്രതിഷേധദീപം തെളിയിച്ച് പ്രാർത്ഥനാ സംഗമവുമായി ബി.ജെ.പി

ഇരിങ്ങാലക്കുട : കരുവന്നൂരിൽ പാലത്തിൻമേൽ നിന്നും ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തടയാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നാശ്യപ്പെട്ടുകൊണ്ട് കരുവന്നൂർ വലിയപാലത്തിന് മുകളിൽ പ്രതിഷേധദീപം തെളിയിച്ചു കൊണ്ട് ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാസംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്‌ഘാടനം നിർവഹിച്ചു.

ജനറൽ സെക്രട്ടറി വിപിൻ പാറമേക്കാട്ടിൽ പ്രാർത്ഥനാ സന്ദേശം നൽകി. പൊറത്തിശ്ശേരി ഏരിയാ പ്രസിഡണ്ട് ടി ഡി സത്യദേവ്, വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ജിതേഷ്, ന്യൂനപക്ഷമോർച്ച മണ്ഡലം സെക്രട്ടറി ലാമ്പി റാഫേൽ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അഞ്ജിത, എസ സി മോർച്ച മണ്ഡലം ജന സെക്രട്ടറിമായ അജയൻ, പഞ്ചായത്ത് / ഏരായ ജനറൽ സെക്രട്ടറിമാരായ സന്തോഷ് കാര്യാടൻ, മനോജ്, മണ്ഡലം കമ്മറ്റിയംഗം ഷാജുട്ടൻ, ആർട്ടിസ്റ്റ് പ്രഭ, സുദീപ എന്നിവർ പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകി.

continue reading below...

continue reading below..

You cannot copy content of this page