ആളൂർ പ്രസാദവരനാഥ ദൈവാലയ തിരുനാളിനോടനുബന്ധിച്ച് നവംബർ 27 തിങ്കളാഴ്ച ആളൂർ ടൗൺ അമ്പ് ആഘോഷിക്കുന്നു

ഇരിങ്ങാലക്കുട : ആളൂർ പ്രസാദവരനാഥ ദൈവാലയ തിരുനാളിനോടനുബന്ധിച്ച് 2023 നവംബർ 27-ാം തിയ്യതി തിങ്കളാഴ്ച ആളൂർ ടൗൺ അമ്പ് സമുചിതമായി നടത്തപ്പെടുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് അമ്പ് പ്രദക്ഷിണം ദൈവാലയത്തിൽ നിന്നിറങ്ങി ആളൂർ ജംഗ്ഷൻ വഴി മാള വഴി ചുറ്റി ആളൂർ സെന്ററിലെ സെന്റ് ആന്റണീസ് കപ്പേളയിൽ സമാപിക്കുന്നു.

continue reading below...

continue reading below..

വൈകിട്ട് 5.30ന് കപ്പേളയിൽ ലദീഞ്ഞ്,സന്ദേശം ഫാ. ടിന്റോ കൊടിയൻ നിർവ്വഹിക്കുന്നു. വൈകിട്ട് 6 മണിക്ക് ആനപൂരം, വൈകിട്ട് 7 മണിക്ക് പള്ളി മൈതാനയിൽ ലൈവ് മെഗാ മ്യൂസിക്കൽ ഫ്യൂഷൻ ഷോ. (സിനിമാറ്റിക് ഡാൻസ്, ഡി, ചെണ്ടമേളം) വൈകിട്ട് 7.30ന് ബാന്റ് വാദ്യമത്സരം. 8.00 മണിക്ക് ചികിത്സാ സഹായ വിതരണം. രാത്രി 9.30ന് അമ്പ് പ്രദക്ഷിണം ആളൂർ സെന്ററിൽ നിന്നിറങ്ങി മാള വഴി ചുറ്റി 11 മണിക്ക് ദൈവാലയത്തിൽ സമാപിക്കുന്നു. 11.15ന് കൂപ്പൺ നറുക്കെടുപ്പ്. 11.30ന് വാനിൽ വർണ്ണമഴ.

ചരിത്രത്തിൽ ആദ്യമായി അമ്പ് നിയന്ത്രിക്കാൻ ടൗൺ അമ്പിന്റെ നേതൃത്വത്തിൽ വനിത വളണ്ടിയേഴ്സ് അമ്പിന്റെ ഭാഗമാകുന്നു. ടൗൺ അമ്പ് ഭാരവാഹികളായ രക്ഷാധികാരി റോയ് ജെ. കളത്തിങ്കൽ, ജനറൽ കൺവീനേഴ്സായ ഷാജു അരിക്കാട്ട്, ജോൺസൺ വാലപ്പൻ, ലിജോ കണ്ണംകുന്നി, റാഫി കല്ലുപറമ്പിൽ, ജോയ് മേച്ചേരി എന്നിവർ പങ്കെടുത്തു.

You cannot copy content of this page