ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ ( BNI ) സംഘടിപ്പിക്കുന്ന ബിസിനസ് അവാർഡ് നൈറ്റ് ഇരിങ്ങാലക്കുടയിൽ നവംബർ 25 ന്

ഇരിങ്ങാലക്കുട : ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ ( BNI ) ഇരിങ്ങാലക്കുടയിൽ തുടക്കം കുറിച്ചതിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് 2023 നവംബർ 25 ശനിയാഴ്ച വൈകീട്ട് 5 : 30ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ബിസിനസ് അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ടി എൻ പ്രതാപൻ എംപി നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

continue reading below...

continue reading below..

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരഭി ലക്ഷ്മി , ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ബിസിനസ് കോച്ച് ജയപ്രകാശ് ബാലൻ, ബി എൻ ഐ തൃശ്ശൂർ & ആലപ്പുഴ എക്സിക്യൂട്ടീവ് ഡയറക്ടർ ബെസ്റ്റിൻ ജോയ് ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.

ഇരിങ്ങാലക്കുടയിലെ തിരഞ്ഞെടുക്കപ്പെട്ട വ്യവസായികളെ ചടങ്ങിൽ ആദരിക്കും. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ബി എൻ ഐ അബണ്ടൻസ് പ്രസിഡന്റ് ബിനു പോൾ, സെക്രട്ടറി ട്രഷറർ രമേഷ് ചന്ദ്രൻ, ബിനോയ് സെബാസ്റ്റ്യൻ, ബില്‍ജി ബിനോയ്, ജിതിൻ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

You cannot copy content of this page