എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പര്യടന പരിപാടി വെള്ളിയാഴ്ച ഇരിങ്ങാലക്കുടയിൽ നിന്നും ആരംഭിക്കും

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യമുന്നണി ലോക്സഭ സ്ഥാനാർത്ഥി അഡ്വ: വി. എസ് സുനിൽകുമാറിന്റെ പര്യടന പരിപാടി വെള്ളിയാഴ്ച രാവിലെ 7 മണിക് കാറളം സെൻ്റിൽ നിന്നും ആരംഭിക്കും. സംസ്ഥാന വ്യവസായ വകുപ്പ് – നിയമവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദുഅധ്യക്ഷത വഹിക്കും. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി അഡ്വ:കെ രാജൻ മുഖ്യപ്രഭാഷണം നടത്തും.

എൽ ഡി എഫ് ജില്ലാ – സംസ്ഥാന നേതാക്കൾ പങ്കെടുക്കും.തുടർന്ന് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ആളൂരിലെ തുരുത്തി പറമ്പിൽ സമാപിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ഡോ: ആർ ബിന്ദു , സെക്രട്ടറി പി. മണി എന്നിവർ അറിയിച്ചു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page