സംഗമം ഇരിങ്ങാലക്കുടയുടെ പതിനാറാം വാർഷിക ആഘോഷം ഡിസംബർ 22 വെള്ളിയാഴ്ച രാത്രി 6:30 മുതൽ സീഫിലെ റമീഗ്രാൻഡ് ഹോട്ടലിൽ

മനാമ : സംഗമം ഇരിങ്ങാലക്കുടയുടെ പതിനാറാം വാർഷിക ആഘോഷം 2023, ഡിസംബർ 22 വെള്ളിയാഴ്ച രാത്രി 6:30 മുതൽ സീഫിലെ റമീഗ്രാൻഡ് ഹോട്ടലിൽ വെച്ച് വൈവിധ്യമാർന്ന കലാ പ്രകടനങ്ങളോടെ കൂടി നടത്തുവാൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് വാർത്ത കുറിപ്പിൽ അറിയിച്ചു. ബിഎംസി എം. ഡി. ശ്രീ ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥി ആയിരിക്കും.

ഗായകൻ അരുൺ ഗോപൻ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ്. ഗായികരായ ജാനറ്റ്, ഉണ്ണികൃഷ്ണൻ, ധന്യ തുടങ്ങിയവർ ചേർന്ന് അവതരിപ്പിക്കും. പ്രധാന ആകർഷണം ക്രിസ്തുമസ്സ് കരോൾ, പൂജാ ഡാൻസ്, മാസ്റ്റർ അശ്വജിത്ത് നടത്തുന്ന മെന്റലിസ്റ്റ് പ്രകടനം, ക്രിസ്തുമസ്സ്‌ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ തുടങ്ങീ കലാപ്രകടനങ്ങൾ സൗജന്യമായി ആസ്വദിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഗമം ഇരിങ്ങാലക്കുടയ്ക്കു വേണ്ടി പ്രസിഡന്റ് ഗണേഷ്‌കുമാർ, സെക്രെട്ടറി പ്രശാന്ത് ധർമരാജ്, എന്റർടൈൻമെൻറ് സെക്രെട്ടറി സജീവ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ അറിയിച്ചു. പരിപാടിയെ കുറിച്ച് കൂടതൽ അറിയാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 39306248, 33163329, 35180703.

continue reading below...

continue reading below..


You cannot copy content of this page