രുദ്രവീണാ സംഗീതനിശ നടനകൈരളിയിൽ

ഇരിങ്ങാലക്കുട : നടന കൈരളിയില്‍ വിശ്വപ്രസിദ്ധ രുദ്രവീണാ വാദകന്‍ ഉസ്താദ് മൊഹിനുദ്ദീന്‍ ബഹാവുദ്ദീന്‍ ഡാഗറുടെ സംഗീത വിരുന്ന് ഡിസംബര്‍ 22-ന് വൈകുന്നേരം 6.30ന് സംഘടിപ്പിക്കുന്നു. നടനകൈരളിയുടെ അരങ്ങുണര്‍ത്തല്‍ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ പരിപാടി പ്രശസ്ത നടിയും സാംസ്‌ക്കാരിക പ്രവര്‍ത്തകയുമായ അരുന്ധതി നാഗ് ഉദ്ഘാടനം ചെയ്യുന്നു.

ബഹാവുദ്ദീന്‍ ഡാഗറുടെ രുദ്രവീണയ്ക്ക് ‘പക്കവാജ്’ല്‍ അകമ്പടി നല്‍കുന്നത് സുഖദ് മുണ്‌ഡെയാണ്. രുദ്രവീണയെന്ന അത്യപൂര്‍വ സംഗീതോപകരണം അനേക തലമുറകളിലൂടെ കൈകാര്യം ചെയ്തുവരുന്നകുടുംബത്തില്‍ ഉസ്താദ് മൊഹിനുദ്ദീന്‍ ഡാഗറുടെ പുത്രനായ ബഹാവുദ്ദീന്‍ ഈ കുടുംബത്തിലെ ഇരുപതാമത്തെ തലമുറയുടെ പ്രതിനിധിയാണ്.

continue reading below...

continue reading below..

You cannot copy content of this page