സെന്റ് തോമസ് കത്തീഡ്രൽ പ്രൊഫഷണൽ സി.എൽ.സി യുടെ ആഭിമുഖ്യത്തിൽ സീനിയർ സി.എൽ.സി യുടെ സഹകരണത്തോടെ സൂപ്പർ മെഗാ ഹൈ-ടെക് ക്രിസ്‌തുമസ കരോൾ മത്സരഘോഷയാത്ര ഡിസംബർ 23 ശനിയാഴ്‌ച വൈകീട്ട് 5 മണിക്ക്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ പ്രൊഫഷണൽ സി.എൽ.സി യുടെ ആഭിമുഖ്യത്തിൽ സീനിയർ സി.എൽ.സി യുടെ സഹകരണത്തോടെ സൂപ്പർ മെഗാ ഹൈ-ടെക് ക്രിസ്‌തുമസ കരോൾ മത്സരഘോഷയാത്ര ഡിസംബർ 23 ശനിയാഴ്‌ച വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച് മെയിൻ റോഡ്, റാണാ വഴി വൈകീട്ട് 8 മണിക്ക് ടീമുകളുടെ ഡിസ്‌പ്ലേ യോടുകൂടെ കത്തീഡ്രൽ ദേവാലയാങ്കണത്തിൽ സമാപിക്കും.

ഇരിങ്ങാലക്കുട ടൗൺ ഹാൾ പരിസരത്തു വെച്ച് മുൻസിപ്പൽ ചെയർപേഴ്‌സൺ സുജ സഞ്ജീവ്‌കുമാർ ഉദ്ഘാടന ചെയ്യും. കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിക്കും. കെഎസ്ഇ ലിമിറ്റഡ് എക്സ്‌സി ഡയറക്‌ടർ എം.പി. ജാക്‌സൻ മുഖ്യാതിഥിയായിരിക്കും. തൃശൂർ റൂറൽ എസ്‌.പി നവനീത് ശർമ്മ ഐ.പി.എസ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും.

continue reading below...

continue reading below..


വാർഡ് കൗൺസിലർ ഒ എസ്. അവിനാഷ്, സി.എൽ.സി സംസ്ഥാന പ്രസിഡൻ്റ്‌ ഷോബി.കെ. പോൾ എന്നിവർ ആശംസകളർപ്പിക്കും. ജനറൽ കൺവീനർ ഫ്രാൻസിസ് കോക്കാട്ട് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി പി.ജെ ജോയ് നന്ദിയും പറയും.

ടൗൺഹാളിൽ നിന്ന് ആരംഭിക്കുന്ന വർണശബളമായ സൂപ്പർ മെഗാ ഹൈ-ടെക് ക്രിസ്‌തുമസ് കരോൾ മത്സരഘോഷയാത്ര മെയിൻ റോഡ്, റാണാ വഴി വൈകീട്ട് 8 മണിക്ക് ടീമുകളുടെ ഡിസ്‌പ്ലേ യോടുകൂടെ കത്തീഡ്രൽ ദേവാലയാങ്കണത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ബിഷപ് മാർ പോളി കണ്ണൂക്കാടൻ സമ്മാനദാനം നടത്തും.


പരിപാടിയുടെ സ്പോൺസർ ജോൺ & കോ പ്രൊപ്രൈറ്റർ സജി നെല്ലിശേരി മുഖ്യാതിഥിയായിരിക്കും. കെഎൽഎഫ് നിർമൽ ഇൻഡസ്ട്രീസ് ഡയറക്‌ടർ പോൾ ഫ്രാൻസിസ് കണ്ടംകുളത്തി, അസിസ്റ്റൻ്റ് വികാരിമാരായ ഫാ. ജോസഫ് തൊഴുത്തിങ്കൽ, ഫാ. ജോർജി തേലപ്പി ള്ളി, വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, കത്തീഡ്രൽ ട്രസ്റ്റി ആന്റണി ജോൺ കണ്ടംകുളത്തി എന്നിവർ ആശംസകളർപ്പിക്കും.

സി.എൽ.സി ജോയിൻ്റ് ഡയറക്‌ടർ ഫാ. സിബിൻ വാഴപ്പിള്ളി ആമുഖപ്രഭാഷണം നടത്തും. പ്രഫഷണൽ സി.എൽ.സി പ്രസിഡൻ്റ് ഒ.എസ്. ടോമി സ്വാഗ തവും സീനിയർ സി.എൽ.സി. പ്രസിഡൻ്റ് കെ.പി. നെൽസൺ നന്ദിയും പറയും.


മത്സരവിജയികൾക്ക് ഒന്നാം സമ്മാനമായി 77,777 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 55,555 രൂപയും റോളിംഗ് ട്രോഫിയും മൂന്നാം സമ്മാനമായി 44,444 രൂപയും റോളിംഗ് ട്രോഫിയും നൽകും സമ്മാനാർഹരല്ലാത്ത മുഴുവൻ ടീമുകൾക്കും 25000 രൂപ വീതം പ്രോത്സാഹന സമ്മാനമുണ്ടായിരിക്കും.

ടാബ്ലോ ഒന്നാം സമ്മാനമായി 11,111 രൂപയും ട്രോഫിയും രണ്ടാം സമ്മാനമായി 5,555 രൂപയും ട്രോഫിയും നൽകും. പരിപാടികളുടെ വിജയത്തിനായി 501 പേരുടെ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത് എന്നും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജോയിന്റ് ഡയറക്ടര്‍ ഫാ. സിബിന്‍ വാഴപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കോക്കാട്ട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.ജെ. ജോയ്, പബ്ലിസിറ്റി ചെയര്‍മാന്‍ ഡേവിസ് പടിഞ്ഞാറേക്കാരന്‍, കണ്‍വീനര്‍മാരായ ജോസ് ജി തട്ടില്‍, തോമസ് കോട്ടോളി, വിനു ആന്റണി, ടെല്‍വിന്‍ ജോസഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

You cannot copy content of this page