തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജും ഡിഎംഐ സെന്റ് ജോൺ ദി ബാപ്പിസ്റ്റ് യൂണിവേഴ്സിറ്റി മലാവി സെൻട്രൽ ആഫ്രിക്കയും ഉന്നത വിദ്യാഭ്യാസ രംഗത്ത് പരസ്‌പരം സഹകരിക്കുന്ന ധാരണ പത്രത്തിൽ ഡിസംബർ 21 ന് ഒപ്പുവെക്കുന്നു

ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജും ഡിഎംഐ സെന്റ് ജോൺ ദി ബാപ്പിസ്റ്റ് യൂണിവേഴ്സിറ്റി മലാവി സെൻട്രൽ ആഫ്രിക്കയും ഉന്നത വിദ്യാഭ്യാസ രംഗത്ത് പരസ്‌പരം സഹകരിക്കുന്ന ധാരണപത്രം ഒപ്പുവയ്ക്കുന്നു. ഡിസംബർ 21 ന് ഓഡിറ്റോറിയത്തിൽ വച്ച് തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജ് മാനേജർ ജാതവേദൻ നമ്പൂതിരിപ്പാട് ഡിഎംഐ സെന്റ് ജോൺ ദി ബാപ്പിസ്റ്റ് യൂണിവേഴ്സിറ്റി ചാൻസലറുടെ പ്രതിനിധി ഡോ വിന്നറാസ് നിത്യാനന്ദം,ഡീൻ , ഓഫ് എഡ്യൂക്കേഷനും തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ പോൾ ജോസ് പി . യും MOU ൽ ഒപ്പ് വയ്ക്കുന്നു.

continue reading below...

continue reading below..
ചടങ്ങിൽ തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ പോൾ ജോസ് സ്വാഗതവും സെന്റ് ജോൺ ദി ബാപ്പിസ്റ്റ് യൂണിവേഴ്സിറ്റി ചാൻസലറുടെ പ്രതിനിധി ഡോ വിന്നറാസ് നിത്യാനന്ദം സന്ദേശവും തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജ് വൈസ് പ്രിൻസിപ്പൽ റിന്റോ ജോർജ് നന്ദിയും പറയുമെന്ന് സംഗാഡ്കർ പത്രസമ്മേളനത്തിൽ അറിയിച്ചു.തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ പോൾ ജോസ്, അക്കാഡമിക് അഡ്മിനിസ്ട്രേറ്റർ ജ്യോതി ലക്ഷ്മി ടി, കോമേഴ്‌സ് ഡിപ്പാർട്മെന്റ് പ്രതിനിധി രേഖ രമേശ്, കെമിസ്ട്രി ഡിപ്പാർട്മെന്റ് പ്രധിനിധി സ്വാതി ചന്ദ്രശേഖരൻ എന്നിവർ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളത്തിൽ പങ്കെടുത്തു.


You cannot copy content of this page