ഇരിങ്ങാലക്കുട : തദ്ദേശീയരായ എഴുത്തുകാരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തുവാനും വിപണിയിലെത്തിക്കുവാനുമായി എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതി നടത്തുന്ന പുസ്തകശാല കൂടൽമാണിക്യം ക്ഷേത്ര പ്രദർശനനഗരിയിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി കെ ഗോപി ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുടയിലെ യുവ എഴുത്തുകാർക്ക് വലിയ പ്രോത്സാഹനമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ സംഗമസാഹിതി ചെയ്യുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ദേവസ്വം ചെയർമാൻ പറഞ്ഞു. കൂടൽമാണിക്യം ക്ഷേത്ര ചരിത്രത്തെക്കുറിച്ച് പ്രൊഫ. ലക്ഷ്മണൻ നായർ രചിച്ച ഗ്രന്ഥം ക്ഷേത്രോത്സവത്തിന്റെ ഉദ്ഘാടന ദിവസം പ്രകാശനം ചെയ്യപ്പെട്ട കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.
സാഹിത്യ മേഖലയിൽ മാത്രമല്ല മറ്റു കലാപരമായ മേഖലകളിലും ഇരിങ്ങാലക്കുടയിൽ ഒരുപാട് പ്രതിഭകൾ ഉണ്ടെന്നും അവർക്കെല്ലാം അവസരങ്ങൾ കിട്ടുവാനും പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരാനും ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. സംഗമസാഹിതി പ്രസിഡൻറ് റഷീദ് കാറളം അധ്യക്ഷത വഹിച്ചു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രൊഫ ലക്ഷ്മണൻ നായർ, സനോജ് രാഘവൻ, സെക്രട്ടറി അരുൺ ഗാന്ധിഗ്രാം എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുടയിലെ എല്ലാ എഴുത്തുകാർക്കും സംഗമ സാഹിതിയുടെ പുസ്തകശാലയിൽ പുസ്തകങ്ങൾ പ്രദർശനത്തിന് വയ്ക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് 9961525251 എന്ന നമ്പറിൽ ബന്ധപ്പെടാം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive