ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ ഞാറ്റുവേല മഹോത്സവത്തിൽ മൂന്നാം ദിവസമായ ഞായറാഴ്ച രാവിലെ സംരംഭക സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു. കാർഷിക വിഭവങ്ങളെ സംരംഭങ്ങളാക്കി മാറ്റാനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് അവർ പറഞ്ഞു.
“കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി നഗരസഭ ജൂൺ 27 മുതൽ ജൂലായ് 6 വരെയായി മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം -2025 ൻ്റെ സംരംഭക സംഗമത്തിൽ നഗരസഭാ ചെയർപേഴ്സൺ മേരികുട്ടി ജോയ് അദ്ധ്യക്ഷം വഹിച്ചു. ഉപ്പും മുളകും ഫെയിമും ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ ബ്രാൻഡ് അംബാസിഡർ കൂടിയായ ശിവാനി മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വെച്ച് മികച്ച സംരംഭകരായ ദിവ്യ എം എസ്, ഷേർളി എന്നിവരെ മൊമെൻ്റോ നൽകി ആദരിച്ചു.
ഭക്ഷ്യസംസ്കരണ മേഖലയിലെ സംരംഭക യൂണിറ്റുകൾക്ക് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് പരിശീലനത്തെ തുടർന്നുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും നടത്തി. നഗരസഭയുടെ ശുചിത്വ അംബാസിഡർ കൂടിയായ ശിവാനി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി തുണിസഞ്ചികളുടെ വിതരണവും നടത്തി.
ഞാറ്റുവേല മഹോത്സവത്തിന് പൊതുമരാമത്ത്കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേയ്ക്കാടൻ, വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജിഷ ജോബി, കൗൺസിലർമാരായ ടി.കെ. ഷാജു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഷാജു പാറേയ്ക്കാടൻ, ചേംമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി സി ടി വർഗീസ് എന്നിവർ ആശംസകളർപ്പിച്ചു. സാന്നിദ്ധ്യം കൊണ്ട് മുനിസിപ്പൽ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, മുനിസിപ്പൽ സെക്രട്ടറി ഷാജിക്. എം. എച്ച്., കോ- ഓർഡിനേറ്റർ പി.ആർ. സ്റ്റാൻലി എന്നിവർ വേദിയെ ധന്യമാക്കി.
നഗരസഭ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത് സ്വാഗതവും ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ സതീഷ് നന്ദിയും പ്രകാശിപ്പിച്ചു. നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, കമ്മിറ്റിയംഗങ്ങൾ, വ്യാപാരീ വ്യവസായികൾ, NULM ജീവനക്കാർ, സംരംഭകർ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ,പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive