ഗവ: ആശുപത്രിക്ക് മുൻപിലെ ബസ് സ്റ്റോപ്പ് ഉടൻ പുനർ നിർമ്മിക്കണമെന്ന് ബി.ജെ.പി

ഇരിങ്ങാലക്കുട: പ്രായമായവരക്കമുള്ള രോഗികൾക്കും, സാധാരണക്കാർക്ക് ആശ്രയമായിരുന്ന ഇരിങ്ങാലക്കുട ഗവ: ആശുപത്രിക്ക് മുൻപിലെ ബസ് സ്റ്റോപ്പ് ഉടൻ പുനർനിർമ്മിക്കണമെന്ന് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്ര,സിഡണ്ട് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു. ബസ് സ്റ്റോപ്പില്ലാതെ കൊടും ചൂടിൽ പ്രായമായവരടക്കം നിരവധി പേർ പൊരി വെയിലിൽ ബസ് കാത്ത് നിന്ന് ദുരിതമനുഭവിക്കുന്നത് നിത്യകാഴ്ചയാണ്.


ഇരിങ്ങാലക്കുടയിലെ എം,എൽ,എ ആയ മന്ത്രിയും നഗരസഭയും ഉടൻ സീറ്റുകളടക്കമുള്ള സൗകര്യങ്ങളോട് കൂടിയ ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ നിർമ്മിക്കണമെന്ന് ബി ജെ പി പത്രക്കുറിപ്പിലുടെ ആവശ്യപ്പെട്ടു.