ഇരിങ്ങാലക്കുട : നടനകൈരളിയില്‍ വേണുജി നേതൃത്വം നല്‍കുന്ന 103-ാംമത് നവരസ സാധന ശില്‍പ്പശാലയുടെ സമാപനത്തോടനുബന്ധിച്ച് ‘നവരസോത്സവം’ നവംബര്‍ 2-ന് വൈകുന്നേരം 6 മണിക്ക് നടനകൈരളിയില്‍ സംഘടിപ്പിക്കുന്നു. ഭാരതത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും നാടകം, നൃത്തം, ചലച്ചിത്രം എന്നീ മേഖലകളില്‍ ഉയര്‍ന്നുവരുന്ന യുവപ്രതിഭകളാണ് പങ്കെടുക്കുന്നത്.
മോഹിത് ബാഹ്ചി, അഭിഷേക് ദീക്ഷിത് (ന്യൂഡല്‍ഹി), ഹര്‍ഷവര്‍ധനന്‍ (പോണ്ടിച്ചേരി), കൃഷ്ണ ഉണ്ണി (പാലാക്കാട്), ഹര്‍ഷദീപ് ബാങ്ഗര്‍ (ഹോഷിയാര്‍പൂര്‍), സ്പൃഹ കുല്‍ക്കര്‍ണി (പൂനെ), വിനിത രാധാകൃഷ്ണന്‍, പ്രിയങ്ക ആര്‍. റാവു (ബംഗളൂരു), കേശവ് ബിനോയ് കിരണ്‍, തനിഷാ മേഹ്ത (മുബൈ), എന്നിവരാണ് തങ്ങളുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നത്. ഗുജാറത്തിലെ നാടോടിനൃത്തമായ ‘ഗര്‍ബ’ അവതരിപ്പിച്ചു കൊണ്ടാണ് പരിപാടി സമാപിക്കുക.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews