ജീവിക്കാൻ ഒരു കൈതാങ്ങ്, തളർച്ചയിലും ലോട്ടറി വിൽക്കുന്നതിന് മനസ് കാണിച്ച സോമന് ത്രീ വീലർ സ്കൂട്ടർ അനുവദിച്ച് ജില്ലാ പഞ്ചായത്ത്

മാനാട്ടുക്കുന്ന് : ആളൂർ ഗ്രാമപഞ്ചായത്തിൽ 18 -ാം വാർഡിൽ താമസിക്കുന്ന കല്പണിക്കാരനായ പുത്തൻ വീട്ടിൽ സോമൻന് ഒരു പനിയെ തുടർന്ന് അരക്ക് താഴെ തളരുകയും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ വന്നുചേരുകയും ചെയ്‌തു. വർഷങ്ങളോളം ചിക്ൽത്സ നടത്തി ഇപ്പോൾ ആ തളർന്ന ശരീരവും മനസ്സും വെച്ച് കുടുംബം പുലർത്തുവാൻ ലോട്ടറി കച്ചവടം നടത്തുകയാണ്.

ഭാര്യയും രണ്ട് പെൺകുട്ടികളും ഉള്ള കുടുംബത്തെ പോറ്റാൻ തളർച്ചയിലും ലോട്ടറി വിൽക്കുന്നതിന് മനസ് കാണിച്ച സോമന് വാർഡ് മെമ്പർ കെ.ബി സുനിൽ ഇടപ്പെട്ട് തൃശൂർ ജില്ലാ പഞ്ചായത്തിൽ നിന്നും നൽകുന്ന മോട്ടേർ വെച്ച ത്രീ വീലർ സ്കൂട്ടറിന് അപേക്ഷിച്ചു.ജില്ലാ പഞ്ചായത് അപേക്ഷ പരിഗണിക്കുകയും ത്രീ വീലർ സ്കൂട്ടർ അനുവദിക്കുകയും ചെയ്‌തു. സ്കൂട്ടറിന്റെ താക്കാൽ ദാനം മാനാട്ടുക്കുന്നിൽ നടന്ന ചടങ്ങിൽ ആളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ ജോജോ സോമന് നൽകി നിർവഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ കെ.ബി സുനിൽ (ഓപ്പാ ) പഞ്ചായത്ത് വൈസ്: പ്രസിഡണ്ട് രതി സുരേഷ്, ക്ഷേമകാര്യ ചെയ്ർപേഴ്സൻ ഷൈനി തിലകൻ, ബ്രാഞ്ച് സെക്രട്ടറി പി ആർ ഷെമീർ, കുടുബശ്രീ സി.ഡി.എസ് സബിത ആസാദ് എ ഡി എസ് മെമ്പർമാർ, ആശാ വർക്കർ മിനി ഷാജി. തൊഴിലുറപ്പ് മേറ്റൻ നദീറ ഷനോജ് എന്നിവരും കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

സ്കൂട്ടർ ലഭിക്കുന്നതിന് വേണ്ടി എല്ലാ സഹായവും ചെയ്ത് തന്ന വാർഡ് മെമ്പർക്കും. ജില്ലാ പഞ്ചായത്തിനും സോമൻ നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page