ടി.എൻ നമ്പൂതിരിയുടെ 45-ാം ചരമവാർഷിക ദിനാചരണത്തിൽ വാദ്യകലാക്കാരൻ കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് ടി.എൻ അവാർഡ് സമർപ്പിച്ചു

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമര സേനാനി, കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്, ട്രേഡ് യൂണിയൻ സംഘാടകൻ, കലാസാംകാരിക രംഗത്ത് പ്രോജ്ജ്വല പ്രവർത്തകൻ എന്നി നിലകളിൽ പ്രവർത്തിച്ച ടി.എൻ നമ്പൂതിരിയുടെ 45-ാംചരമവാർഷിക ദിനാചരണം സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയും ടി എൻ സ്മാരക സമിതിയും സംയുക്തമായി ആചരിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാളിൽ നടന്ന ചടങ്ങ് പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ടി.എൻ അവാർഡ് വാദ്യകലാക്കാരൻ കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് സമർപ്പിച്ചു. കവിയും എഴുത്തുക്കാരനുമായ മാധവൻ പുറച്ചേരി മുഖ്യപ്രഭാഷണം നടത്തി. ടി.എൻ സ്മാരക സമിതി പ്രസിഡന്റ് ഇ.ബാല ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.


സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ സുധീഷ്, കെ.എസ് ജയ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ബഷീർ, ടി.എൻ നമ്പൂതിരി സ്മാരക സമിതി അംഗങ്ങളായ ടി.എൻ കൃഷ്ണദാസ് , അഡ്വ. രാജേഷ് തമ്പാൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O