ജൈവ മഞ്ഞൾ കർഷകൻ സലിം കാട്ടകത്തിന് ജെ.സി.ഐ സെല്യൂട്ട് ദി സൈലന്റ് സ്റ്റാർ പുരസ്കാരം

ഇരിങ്ങാലക്കുട : ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ സെല്യൂട്ട് ദി സൈലന്റ് സ്റ്റാർ പുരസ്കാരം പ്രശസ്ത ജൈവ മഞ്ഞൾ കർഷകൻ സലീം കാട്ടകത്തിന് ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസൺ സമ്മാനിച്ചു. പ്രോഗ്രാം ഡയറക്ടർ അഡ്വ ഹോബി ജോളി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

continue reading below...

continue reading below..


സെക്രട്ടറി ഷൈജോ ജോസ്, മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, ഡയസ് ജോസഫ്, പൊതുപ്രവർത്തകരായ ഷഫിർ കാരുമാത്ര, ഷൺമുഖൻ ടി.വി. രാമദാസ് എന്നിവർ സംസാരിച്ചു. സലീം കാട്ടകത്ത് മറുപടി പ്രസംഗം നടത്തി കൃഷിയിടത്തിൽ വച്ച് ചേർന്ന ചടങ്ങിൽ കർഷകരും തൊഴിലാളികളും പങ്കെടുത്തു.

You cannot copy content of this page