വിവിധ ചലഞ്ചുകൾ വഴി വയനാടിനായി സമാഹരിച്ച 25,000 രൂപ കൈമാറി മാപ്രാണം ഹോളി ക്രോസ്സ് ഹയർസെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്

മാപ്രാണം : വയനാടിന് കൈതാങ്ങായി മാപ്രാണം ഹോളി ക്രോസ്സ് ഹയർസെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്ന്റെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പാൾ ബാബു പിഎ യുടെയും മറ്റു അധ്യാപകരുടെയും സഹായത്തോടെ വിവിധ ചലഞ്ചുകൾ വഴി സമാഹരിച്ച 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഏറ്റുവാങ്ങി.

ചടങ്ങിൽ സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ആർ എൻ അൻസാർ, എൻ.എസ്.എസ് ഹയർ സെക്കണ്ടറി കോർഡിനേറ്റർ ജേക്കബ് ജോൺ, ആർ പി സി ഡോ. എൻ രാജേഷ് , ജില്ലാ കോർഡിനേറ്റർ എം വി പ്രതീഷ്, ക്ലസ്റ്റർ കൺവീനർ ശ്രീജിത്ത്‌ ഓ എസ്, ലത ടീച്ചർ, മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഗംഗ എം പി എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page