പുതുവർഷത്തിൽ ഹോം മെയ്ഡ് വിഭവങ്ങളുടെ എക്സിബിഷൻ ഒരുക്കി കാട്ടൂരിലെ അമ്മമാർ ഒത്തുകൂടുന്നു

കാട്ടൂർ : പുതുവർഷത്തിൽ ഹോം മെയ്ഡ് വിഭവങ്ങളുടെ എക്സിബിഷൻ ഒരുക്കി കാട്ടൂരിലെ അമ്മമാർ ഒത്തുകൂടുന്നു. ജനുവരി രണ്ടിന് കാട്ടൂർ മഹിളാ സമാജം ഹാളിൽ ഇവർ ഒരുക്കുന്ന ഹോംലി ഹോം മെയ്ഡ് വിഭവങ്ങളുടെ എക്സിബിഷനിൽ ഭക്ഷ്യവിഭവങ്ങൾ, ഡ്രസ്സ് ഐറ്റംസ്, കരകൗശല വസ്തുക്കൾ, പുഷ്പ സസ്യമേള എന്നിവ ഒരുക്കിയിരിക്കുന്നു. രാവിലെ 10 30 മുതൽ വൈകിട്ട് 5 30 വരെയാണ് എക്സിബിഷൻ ഉണ്ടാവുക എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മംസ് സിഗ്നേച്ചർ എന്ന പേരിട്ടിട്ടുള്ള പരിപാടി കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ടിവി ഉദ്ഘാടനം നിർവഹിക്കും. കാട്ടു ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് ആദ്യ വിൽപ്പന നിർവഹിക്കും. കാട്ടൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമഭായ് ടീച്ചർ മുഖ്യാതിഥിയായിരിക്കും

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന് വാർത്ത സമ്മേളനത്തിൽ ബിന്ദു ഷാജി, സബിത മെഹബൂബ്, സുനൈന ഷജീർ എന്നിവർ പങ്കെടുത്തു

You cannot copy content of this page