കാട്ടൂർ : സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ വ്യാജൻ നൽകി 15,000 രൂപ തട്ടിയ കേസിലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു കാട്ടൂർ പോലീസ് തെളിവെടുപ്പ് നടത്തി.
27.09.2025-ന് ഉച്ചക്ക് 12.35 മണിയോടെ കാട്ടൂർ ഹൈസ്കൂൾ ജംഗ്ഷനിലുള്ള കാട്ടൂർ പൊഞ്ഞനം സ്വദേശി നെല്ലിപറമ്പിൽ വീട്ടിൽ തേജസ് 43 വയസ്സ് എന്നയാളുടെ ലോട്ടറി കടയിൽ വന്ന പ്രതി 5000 രൂപയുടെ സമ്മാനമുള്ള മൂന്ന് ലോട്ടറി ടിക്കറ്റുകൾ ലഭിച്ചിട്ടുണ്ടെന്ന്” പറഞ്ഞ് സമ്മാനാർഹമായ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി 15,000 രൂപ തട്ടിയെടുത്തിരുന്നു.
സമ്മാനാർഹമായ ലോട്ടറി മാറുന്നതിനായി ഏജൻസിയിലും ഇരിങ്ങാലക്കുട ലോട്ടറി ഓഫീസിലും ചെന്നപ്പോഴാണ് വ്യാജ ലോട്ടറിയാണെന്നും താൻ തട്ടിപ്പിനിരയായെന്നും തേജസിന് മനസിലായത്. തുടർന്ന് പരാതി നൽകിയത് പ്രകാരം കാട്ടൂർ പോലീസ് സ്റ്റേഷനിൽ കേസെടുത്തു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഈ കേസ്സിൽ അന്വേഷണം നടത്തി വരവെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ലോട്ടറി കടയിൽ സമാനമായ രീതിയിൽ 21-09-2025 തിയ്യതിയിൽ 5000 രൂപയുടെ തട്ടിപ്പ് നടത്തിയതിന് ഇയ്യാൽ സ്വദേശിയായ മാങ്കുന്നത്ത് വീട്ടിൽ പജീഷ് (40) എന്നയാളെ 04-10-2025 തിയ്യതിയിൽ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ തൃശ്ശൂർ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തതായി വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കാട്ടുരിൽ തട്ടിപ്പ് നടത്തിയതും പജീഷ് ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കാട്ടൂർ പോലീസ് സ്റ്റേഷനിലെ കേസിലേക്ക് കോടതിയുടെ അനുമതിയോടെ പജീഷിനെ ജയിലിൽ ചെന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് ഇന്ന് അന്വേഷണത്തിന്റെ ഭാഗമായി പജീഷിനെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി സംഭവ സ്ഥലത്തെത്തിച്ചും മറ്റും തെളിവെടുപ്പ് നടത്തുകയായിരുന്നു.
കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർ, സബ്ബ് ഇൻസ്പെക്ടർ ബാബു ജോർജ്ജ്, ജി എസ് സി പി ഒ ധനേഷ്, സിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

