ലോറിയില്‍ കടത്തിയ 125 കിലോ കഞ്ചാവുമായി ലഹരിക്കടത്ത് സംഘം പിടിയിൽ

പുതുക്കാട് : ഒഡീഷയില്‍ നിന്നും ലോറിയില്‍ രഹസ്യമായി കടത്തിക്കൊണ്ട് വന്ന മധ്യ കേരളത്തിലേക്ക് വില്‍പ്പനയ്ക്ക് എത്തിച്ച 125 കിലോ കഞ്ചാവുമായി ക്രിമിനല്‍ കേസ് പ്രതികളും വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലെ റൗഡികളുമടക്കമുള്ള നാലുപേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ലോറിയും കസ്റ്റഡിയിൽ എടുത്തു.



സംസ്ഥാന തലത്തിൽ നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ട്, 2025 -2026 അധ്യയന വർഷത്തിലെ സ്കൂൾ സുരക്ഷ എന്നിവയുടെ ഭാഗമായി 23.05.2025 തിയ്യതി മയക്കു മരുന്നിനെതിരെ തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസിന്റെ മേൽനോട്ടത്തിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ പോലീസ് ദേശീയ പാതയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ആണ് ഇവരെ പിടികൂടിയത്.



മധ്യ കേരളത്തിലേക്ക് വില്‍പ്പനയ്ക്ക് എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസ് പ്രതികളും വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലെ റൗഡികളുമടക്കമുള്ള നാലുപേരെ അറസ്റ്റ് ചെയ്തു. ആലുവ കരിമാലൂർ ആലങ്ങാട് സ്വദേശികളായ ചീനിവിള വീട്ടില്‍ ആഷ്ലിന്‍ ( 25 ), പള്ളത്ത് വീട്ടില്‍ താരിസ് (36), പീച്ചി ചേരുംകുഴി സ്വദേശി തെക്കയില്‍ വീട്ടില്‍ കിങ്ങിണി ഷിജോ എന്ന ഷിജോ ( 31 ), പാലക്കാട് ചെര്‍പ്പുളശ്ശേരി തൃക്കടീരി സ്വദേശി പാലാട്ടുപറമ്പില്‍ വീട്ടില്‍ ജാബിര്‍ (30 ) എന്നിവരാണ് അറസ്റ്റിലായത്.



ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും, പുതുക്കാട് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത് ഒഡീഷയില്‍ നിന്നും കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികള്‍ ആണ് പിടിയിലായവര്‍. ലോറിയില്‍ ചാക്കുകളില്‍ നിറച്ച് ടാർ പോളിൻ കൊണ്ട് മൂടിയ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വഴി എവിടെയെല്ലാം കഞ്ചാവ് വിതരണം ചെയ്തു. ബാക്കിയുണ്ടായിരുന്ന കഞ്ചാവ് എവിടേക്കാണ് കൊണ്ടുപോയത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.



ആലുവയില്‍ ഒരാളെ വെട്ടിക്കൊന്ന കേസിലും ചാലക്കുടി പുഴപ്പാലത്തിൽ ബാംഗ്ലൂരിൽ നിന്നും മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന കാർ യാത്രികരെ കുഴൽപ്പണക്കടത്ത് സംഘമെന്ന് തെറ്റിദ്ധരിച്ച് കാർതടഞ്ഞ് തട്ടിക്കൊണ്ടുപോയി മൃഗീയമായി മർദ്ദിച്ച് വഴിയിലുപേക്ഷിച്ച കേസുൾപ്പെടെ പതിനാറോളം കേസുകളില്‍ പ്രതിയാണ് താരിസ്.



2022 ൽ ചാലക്കുടി ഹൈവേയിൽ നിന്ന് കാർ യാത്രികരെ കുഴൽപ്പണക്കടത്തുകാരെന്ന് സംശയിച്ച് കാറടക്കം തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച് കൊള്ളയടിക്കാൻ ശ്രമിച്ച കേസിലെ പ്രതികളിലൊരാളായ താരിസിനെ ലോറി ഓടിച്ചു പോകുന്നതായി കണ്ട് ഒരാഴ്ചയോളം രഹസ്യമായി നിരീക്ഷിച്ചതിൻ്റെ ഫലമാണ് വൻതോതിൽ കഞ്ചാവ് പിടികൂടാൻ ഇടയായത്.



ചാലക്കുടി ഹൈവേ റോബറി കേസിൽ താരിസിൻ്റെ കൂട്ടുപ്രതിയാണ് ആഷ്ലിൻ, വിവിധ ജില്ലകളിലായി ആറ് ലഹരി മരുന്ന് കടത്തു കേസുകളിലും ആളൂരില്‍ എടിഎം കുത്തിപൊളിച്ച കേസു മടക്കം പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ് ഷിജോ .

ജാബിർ മലപ്പുറം എക്സൈസ് വണ്ടൂരിൽ നിന്ന് 167.5 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ്. ഈ കേസിലെ വിചാരണ പൂർത്തിയാക്കി മഞ്ചേരി കോടതി കേസിലെ എല്ലാ പ്രതികളും കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷാവിധി പ്രസ്താവിക്കുന്നതിന് തലേ ദിവസം ജാബിർ ഒളിവിൽ പോവുകയായിരുന്നു. ഈ കേസിൽ ജാബിറിന് LP വാറണ്ട് ഉണ്ട്. ഈ കേസിൽ മറ്റു പ്രതികളെ മഞ്ചേരി കോടതി 30 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ IPS ന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജു കുമാര്‍, പുതുക്കാട് എസ്എച്ച്ഒ മഹേന്ദ്രസിംഹന്‍, റൂറല്‍ ഡാന്‍സാഫ് അംഗങ്ങളായ വി.ജി. സ്റ്റീഫന്‍, സി.ആര്‍. പ്രദീപ്, പി.പി. ജയകൃഷ്ണന്‍, സതീശന്‍ മടപ്പാട്ടില്‍, ടി.ആര്‍. ഷൈന്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, സൂരജ് വി. ദേവ്, ലിജു ഇയ്യാനി , എ.യു. റെജി, എം.ജെ. ബിനു, സോണി സേവിയര്‍, എ.ബി. നിഷാന്ത്, കെ.ജെ. ഷിന്റോ, പുതുക്കാട് അഡീഷണല്‍ എസ്‌ഐമാരായ എ.വി. ലാലു, മുരളീധരന്‍ , ഫിറോസ്, സീനിയർ സിപിഒമാരായ അരുൺ പി കെ , സുജിത് കുമാർ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page