ഇരിങ്ങാലക്കുട : കൗമാരക്കാർ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന നാഷണൽ സർവീസ് സ്കീം ആവിഷ്കരിച്ച ജീവിതോത്സവം 2025 പരിപാടിയുടെ ഇരിങ്ങാലക്കുട ക്ലസ്റ്റർ 1 സമാപന സമ്മേളനം ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.
ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ അഡ്വ കെ ആർ വിജയ ജീവിതോത്സവം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എം കെ മുരളി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് ഭക്തവത്സലൻ വി ആധ്യക്ഷനായി.
ഇരിങ്ങാലക്കുട ക്ലസ്റ്റർ കൺവീനവർ ശ്രീജിത്ത് ഒ എസ് ഇരുപത്തി ഒന്ന് ദിന ജീവിതോത്സവ പരിപാടി വിശകലനം ചെയ്തു. ഹെഡ്മിസ്ട്രസ് ഉഷ ടി. കെ, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ വിനുകുമാർ എൻ. വി, എൻ. എസ്. എസ് വോളണ്ടിയർ ലീഡർ ജാക്വലിൻ ജെ മെന്റസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

