ഇരിങ്ങാലക്കുട : യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി തിരംഗയാത്ര നടത്തി. ആളൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ദേശീയ പതാകകൾ വഹിച്ചു കൊണ്ടുള്ള ബൈക്ക് റാലി ഇരിങ്ങാലക്കുട കൂടൽമാണിക്യം കുട്ടംകുളം ജംഗ്ഷനിൽ സമാപിച്ചു.
കർഷക മോർച്ച സംസ്ഥാന ജന സെക്രട്ടറി എ ആർ അജിഘോഷ് യുവമോർച്ച ഇരിങ്ങാലക്കുട,ആളൂർ മണ്ഡലം പ്രസിഡണ്ടുമാരായ എം ആർ രനുധ്, രഞ്ജിത്ത് എന്നിവർക്ക് ദേശീയപതാക കൈമാറി ഉദ്‌ഘാടനം ചെയ്തു. നൂറുകണക്കിന് ബൈക്കുകളിൽ പ്രവർത്തകർ തിരംഗയാത്രയിൽ അണിനിരന്നു.
ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കവിതാ ബിജു, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, ആളൂർ മണ്ഡലം പ്രസിഡണ്ട് പി എസ് സുഭീഷ്, യുവമോർച്ച ജില്ലാ ഐ ടി സെൽ കോ ഓർഡിനേറ്റർ ജിനു ഗിരിജൻ, പാർട്ടി മണ്ഡലം ജന: സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രാജേഷ് എ വി, വിപിൻ പാറമേക്കാട്ടിൽ, സ്റ്റേറ്റ് കമ്മറ്റിയംഗം കെ സി വേണുമാസ്റ്റർ, ജില്ലാ കമ്മറ്റിയംഗങ്ങളായ അഖിലാഷ് വിശ്വനാഥൻ, സന്തോഷ് ബോബൻ, രിമ പ്രകാശ്, ആർച്ച അനീഷ്, സനീഷ് , മനു , രഞ്ജിത്ത് മുരിയാട്, രാമചന്ദ്രൻ കോവിൽപറമ്പിൽ, രാജൻ കുഴുപ്പുള്ളി, രാഗി മാരാത്ത്, പാർട്ടി പഞ്ചായത്ത് / മുനിസിപ്പൽ പ്രസിഡണ്ടുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com