ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് ഏ.സി ബസ് അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു.
നിലവിൽ ഇരിങ്ങാലക്കുട ബാംഗ്ലൂർ ബസ് നോൺ ഏ. സി. സ്വിഫ്റ്റ് ആണ്. ഈ ബസ്സിനു പകരമാണ് പുതിയ ബസ് അനുവദിച്ചത്. ദിവസവും വൈകിട്ട് 6:05 നാണ് ഇരിങ്ങാലക്കുട കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്നത് . തിരിക്കെ ബാംഗ്ലൂർ ശാന്തി നഗർ ബസ് സ്റ്റാൻഡിൽ നിന്നും ഉച്ചക്ക് 3 മണിക്ക് പുറപ്പെടും. ദീപാവലിക്ക് ശേഷമായിരിക്കും ഏ. സി. ബാംഗ്ലൂർ ബസ് സർവീസ് ആരംഭിക്കുന്നത്.
ഇരിങ്ങാലക്കുട നിയോജകമണ്ഡലം എം.എൽ.എ എന്ന നിലയിൽ മന്ത്രി ഡോ:ആർ.ബിന്ദു ആവശ്യപ്പെട്ടത് പ്രകാരം ഒക്ടോബർ 9 ന് തിരുവനന്തപുരത്ത് വെച്ച് ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് ഏ.സി.ബാംഗ്ലൂർ ബസ് അനുവദിച്ചത് എന്ന് മന്ത്രി അറിയിച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബാംഗ്ലൂർ സർവീസിനായാണ് അനുവദിച്ച ഏ.സി.ബസ് ഉപയോഗിക്കുക.
കൂടാതെ ഇരിങ്ങാലക്കുടയിൽ ബസ് ബേ-കം ഓഡിറ്റോറിയത്തിന്റെ നിർമ്മാണം, കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിന്റെ ആരംഭം, ഇരിങ്ങാലക്കുട ഡിപ്പോയിലേക്ക് അനുവദിച്ച പുതിയ ബസ് സർവ്വീലേക്കുള്ള ഡ്രൈവർമാരുടെ നിയമനം തുടങ്ങി വിവിധ വിഷയങ്ങളിൽ അനുകൂല തീരുമാനങ്ങളായതായും ഇരിങ്ങാലക്കുട കെ. എസ്.ആർ.ടി.സി ഡിപ്പോയുടെ സമഗ്ര വികസനത്തിനായി കൃത്യമായ ഇടപെടൽ തുടരുമെന്നും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ കെ.എസ്.ആർ.ടി.സി ക്ക് മുഖ്യപരിഗണനയാണ് സർക്കാർ നൽകി വരുന്നതെന്നും മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

