തപസ്യ കലാ സാഹിത്യ വേദി ദീപാവലി കുടുംബ സംഗമം

ഇരിങ്ങാലക്കുട : തപസ്യ കലാ സാഹിത്യ വേദി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശക്തി നിവാസിൽ (അക്കിത്തം നഗർ ) ദീപാവലി, കുടുംബ സംഗമം വിവിധ കലാപരിപാടികൾ എന്നിവ നടന്നു. തോറ്റംപാട്ട്, കൈകൊട്ടിക്കളി, ചിന്തുപാട്ട്, ഭജന, നൃത്ത നൃത്യങ്ങൾ, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു.



സി.ബി.എസ്.ഇ ജില്ലാ തല സഹോദയ മത്സരത്തിൽ കലാതിലകമായ ഭദ്രാ വാര്യർ കുടുംബ സംഗമം ഉദ്ഘാടനം നിർവഹിച്ചു. എ എസ് സതീശൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ സംഘചാലക് കെജി അയ്യപ്പൻ മാസ്റ്റർ ദീപാവലി സന്ദേശം നൽകി. ചടങ്ങിന് സുചിത്ര വിനയൻ ആമുഖ പ്രഭാഷണം നടത്തി.



ആഘോഷ കമ്മിറ്റി കൺവീനർ മണി പള്ളിപ്പാട്ട് സ്വാഗതവും ഇ.കെ കേശവൻ നന്ദിയും പറഞ്ഞു. തുടർന്ന് മധുര പലഹാര വിതരണവും, വർണ്ണ മഴയും ഉണ്ടായിരുന്നു. Watch Celebration Video

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page