തരണനെല്ലൂർ കോളേജിലെ ദ്വിദിന സെമിനാർ ആരംഭിച്ചു

ഇരിങ്ങാലക്കുട: തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പത്താം വാർഷികത്തോടനുബന്ധിച്ച്, സാമൂഹ്യശാസ്ത്ര വിഷയത്തിൽ ആദ്യ അന്താരാഷ്ട്ര സെമിനാറിന് ഇന്ന് (7/3/2024)തുടക്കം കുറിച്ചു. കോൺഫറൻസ്, തൃശ്ശൂർ സെൻറ് തോമസ് കോളേജും(ഓട്ടോണമസ് ) സെൻറ് ജോൺ ദ ബാപ്പിസ്റ്റ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് നടത്തുന്നത്. ഗ്ലോബൽ എന്റർപ്രണർഷിപ്പ് മോണിറ്ററിൻ്റെ(GEM) ലീഡറും പ്രശസ്ത ഗവേഷകയും യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. ഉൽറികെ ഗൂലിക് സെമിനാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് സംരംഭകത്വ വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ‘ 21st Century Innovators: Fostering Entrepreneurial Mindset in Higher Education ‘ എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് അവർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന്, DMI സെൻറ് ജോൺ ദ ബാപ്പിസ്റ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് യൂണിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോക്ടർ ബർണഡിക്ട് ഡബ്ലിയു മലുങ്ക, ഡോക്ടർ വിന്നറസ് നിത്യാനന്ദം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

തരണനെല്ലൂർ കോളേജ് മാനേജർ ശ്രീ. ജാതവേദൻ നമ്പൂതിരിപ്പാട് അധ്യക്ഷനായ പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. പോൾ ജോസ് പി. സ്വാഗതം ആശംസിച്ചു. തൃശൂർ സെൻറ് തോമസ് കോളേജ് (ഓട്ടോണമസ്) പ്രിൻസിപ്പൽ ഫാദർ ഡോ.മാർട്ടിൻ കൊളമ്പ്രത്ത്, നമ്പൂതിരീസ് ബി എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. ഹരിനാരായണൻ എന്നിവർ ആശംസകൾ നേരുകയും അക്കാദമിക് അഡ്മിനിസ്ട്രേറ്റർ ശ്രീമതി ജ്യോതിലക്ഷ്മി രാജഗോപാൽ നന്ദി അർപ്പിക്കുകയും ചെയ്തു. തുടർന്ന്, വിവിധ വിഷയങ്ങളിൽ 45 ഓളം പ്രബന്ധങ്ങൾ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഗവേഷക വിദ്യാർഥികൾ അവതരിപ്പിച്ചു. ഈ അന്താരാഷ്ട്ര സെമിനാർ നാളെയും തുടരും.

You cannot copy content of this page