ഇരിങ്ങാലക്കുട നഗരസഭയിലെ വികസന മുരടിപ്പിനും, യു.ഡി.എഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കുമെതിരെ എൽ.ഡി.എഫ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ യു. ഡി. എഫ് ദുർഭരണത്തിനും, വികസനമുരടിപ്പിനുമെതിരെ എൽ.ഡി.എഫ് പ്രതിഷേധ മാർച്ചും, നഗരസഭ കാര്യാലയത്തിനു മുന്നിൽ ധർണ്ണയും നടത്തി. സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്ര്രറി എൻ.കെ. ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

സി.പി.ഐ സംസ്ഥാന കൗൺസിൽ അഗം ടി.കെ.സുധീഷ്, സി.പി.ഐ(എം) ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാർ, കേരള കോൺഗ്രസ്സ് (എം) മണ്ഡലം പ്രസിഡണ്ട് ടി.കെ. വർഗ്ഗീസ് മാസ്റ്റർ, ജെ.ഡി.യു മണ്ഡലം പ്രസിഡണ്ട് രാജു പാലത്തിങ്കൽ, ആർജെ.ഡി മണ്ഡലം പ്രസിഡണ്ട് എ.ടി.വർഗ്ഗീസ്, എൻ.സി.പി മണ്ഡലം പ്രസിഡണ്ട് ഗിരീഷ് മണപ്പെട്ടി, ഐ.എൻ.എൽ മണ്ഡലം പ്രസിഡണ്ട് റഷീദ് കാട്ടൂർ, നഗരസഭാ പ്രതിപക്ഷനേതാവ് അഡ്വ. കെ. ആർ.വിജയ എന്നിവർ പ്രസംഗിച്ചു.

ഉല്ലാസ് കളക്കാട്ട് സ്വാഗതവും, ഡോ. കെ.പി. ജോർജ്ജ് നന്ദിയും പറഞ്ഞു. കാൽ നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭയിൽ അധികാരത്തിലിരുന്നിരുന്ന യു.ഡി.എഫ് ഭരണ സമിതികളുടെ കെടുകാര്യസ്ഥതയിലും, അധികാരം പങ്കുവെക്കലിലും നഗരസഭയിലെ വികസനമാകെ മുരടിപ്പിലാണ്. പ്രധാന റോഡുകളെല്ലാം തകർന്നുകിടക്കുകയാണ്. ആധുനിക അറവുശാലയും, ആധുനിക ഫിഷ് മാർക്കും ഇപ്പോഴും അടഞ്ഞുകിടക്കുന്നു. പുതിയ ബസ്സ്റ്റാൻറ് സമുച്ചയം,ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയും യാഥാർത്ഥ്യമാകാതെ കിടക്കുന്നു.

പദ്ധതി വിഹിതം യഥാസമയം ചിലവഴിക്കാത്തതിനാൽ വികസന പ്രവർത്തനങ്ങളാകെ സ്തംഭനാവസ്ഥയിലാണ്. പട്ടികജാതി ക്ഷേമ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാത്തതുമൂലം ഫണ്ടുകൾ ലാപ്‌സാകുകയാണ്. നഗരസഭയ്ക്ക് പുതിയ ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കാൻ നാളിതുവരെ ഭരണസമിതി ശ്രമിച്ചിട്ടില്ല. ഇത്തരം വിഷയങ്ങൾ ഉണയിച്ചുകൊണ്ട് ടൗൺഹാൾ പരിസരത്ത് നിന്നാരംഭിച്ച മാർച്ചിന് എൽ.ഡി.എഫ് നേതാക്കൾ തേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page