ഠാണാവ് ‘ടേക്ക് എ ബ്രേക്ക്’ കെട്ടിടത്തിന് വേണ്ടി വെള്ളം ടാങ്കിനായി പണികഴിപ്പിച്ച തറക്ക് നിലവാര തകർച്ച എന്ന് പരാതി

ഇരിങ്ങാലക്കുട : നഗരസഭ വഴിയോര വിശ്രമ കേന്ദ്രമായ ഠാണാവ് പൂതംകുളത്തെ ‘ടേക്ക് എ ബ്രേക്ക്’ കെട്ടിടത്തിന് വേണ്ടി വെള്ളം ടാങ്കിനായി പണികഴിപ്പിച്ച തറക്ക് നിലവാര തകർച്ച എന്ന് പരാതി. വെള്ളം നിറച്ച ടാങ്ക് തറയുടെ മേലെ സ്ഥാപിച്ചപ്പോൾ തറ താഴേക്ക് ഇരുന്നതായും അരിക്ക് വിണ്ടതായും കാണാം. നഗരസഭയുടെ കോൺട്രാക്ടറാണ് നിർമ്മാണം നടത്തിയത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ബ്രേക്ക് കെട്ടിടം മാസങ്ങൾ ആയിട്ടും ഇതുവരെ തുറന്നു പ്രവർത്തിക്കാൻ ആയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കുറവാണ് ഇതിന് ആധാരം എന്ന് നഗരസഭ പറയുന്നു. വഴിയോര വിശ്രമ കേന്ദ്രത്തിന് ഏറ്റവും അത്യാവശ്യമായ വെള്ളം സൗകര്യത്തിനാണ് ഇപ്പോൾ വെള്ളം ടാങ്ക് സ്ഥാപിക്കാനായി ഈ നിർമ്മിതി നടത്തിയത്. ഇതിന്‍റെ അവസ്ഥ ഇങ്ങനെയുമായി.

വെള്ളം ടാങ്ക് സ്ഥാപിക്കാനുള്ള തറയുടെ നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുള്ളതായി സംശയിക്കുന്നതായി നഗരസഭ കൗൺസിലർ ഷാജുട്ടൻ ആരോപിച്ചു.

continue reading below...

continue reading below..

You cannot copy content of this page