പ്രിൻസിപ്പൽ നിയമന വിവാദം : മന്ത്രി ആർ. ബിന്ദുവിന്‍റെ കോലം കത്തിച്ച് മന്ത്രിയുടെ ഓഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തി

ഇരിങ്ങാലക്കുട : പി.എസ്.സി യെ അട്ടിമറിച്ച് സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയനമത്തിന് പിൻവവാതിൽ ലിസ്റ്റ് തിരുകികയറ്റിയെന്ന ആരോപണത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി ആർ. ബിന്ദുവിന്‍റെ കോലം കത്തിച്ച് മന്ത്രിയുടെ ഓഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തി. കുട്ടംകുളം സെന്‍ററിൽ നിന്ന് ആരംഭിച്ച മാർച്ച് ഇരിങ്ങാലക്കുട നഗരസഭ ബസ് സ്റ്റാൻന്‍റ് കെട്ടിടത്തിലുള്ള മന്ത്രിയുടെ ഓഫീസിന് മുൻപിൽ പോലീസ് തടഞ്ഞു.

പ്രതിഷേധ യോഗം യുവമോർച്ച സംസ്ഥാന ജന.സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല പ്രസിഡന്‍റ് സബീഷ് മരുതയൂർ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി മണ്ഡലം പ്രസിഡന്‍റ് കൃപേഷ് ചെമ്മണ്ട ആമുഖപ്രസംഗം നടത്തി.

പാർട്ടി ആളൂർ മണ്ഡലം പ്രസിഡണ്ട് സുബീഷ് പി എസ്, യുവമോർച്ച ഇരിങ്ങാലക്കുട, ആളൂർ മണ്ഡലം പ്രസിഡണ്ടുമാരായ രനുദ്ധ് പി ആർ, അഞ്ജിത, ബി ജെ പി മണ്ഡലം ജന.സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, രാജേഷ് എ വി, യുവമോർച്ച ജില്ല സെക്രട്ടറി കെ രാഹുൽ, ജിതിൻ, കാർത്തിക്, രഞ്ചിത്ത്, കൗൺസിലർമാരായ അമ്പിളി ജയൻ, വിജയകുമാരി, സരിത സുഭാഷ്,ഷാജൂട്ടൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page