മാപ്രാണം : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെ 2025-26 വർഷത്തെ ബജറ്റ് 19.03.2025 ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമേഷ് കെ എസ് അവതരിപ്പിച്ചു. 151841374/- രൂപ (പതിനഞ്ചു കോടി പതിനെട്ടു ലക്ഷത്തി നാല്പത്തൊന്നായിരത്തി മുന്നൂററി എഴുപത്തിനാല് രൂപ) വരവും 148958000/-രൂപ (പതിനാല് കോടി എണ്‍പത്തൊമ്പത് ലക്ഷത്തി അമ്പത്തി എണ്ണായിരം രൂപ) ചെലവും 2883374/- (ഇരുപത്തി എട്ടു ലക്ഷത്തി എണ്‍പത്തി മുവ്വായിരത്തി മുന്നൂറ്റി എഴുപത്തി നാല് രൂപ) നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റ് അംഗീകാരത്തിനുളള ചർച്ച 22.03.2025 ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടക്കുന്നതാണ്.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലളിത ബാലന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വികസന സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍ സുനിത മനോജ്, ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍ കാർത്തിക ജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയർമാന്‍ കിഷോർ പി ടി മെമ്പർമാരായ റീന ഫ്രാന്‍സിസ്, കവിത സുനില്‍ , ഷീന രാജന്‍, മിനി വരിക്കാശ്ശേരി, മോഹനന്‍ വലിയാട്ടില്‍, അമിത മനോജ് എന്നിവർ സംസാരിച്ചു.
തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രന്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനൂപ് ഇ കെ, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി എന്നിവർ ആശംസകള്‍ അർപ്പിച്ച് സംസാരിച്ചു. വിവിധ ഡിപ്പാർട്ട്മെന്‍റുകളിലെ ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
ഭവനനിർമ്മാണം 95,00,000/- അഗതികള്‍, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമപരിപാടികള്‍ 25,00,000/- ദാരിദ്ര്യ ലഘൂകരണം 8,50,00,000 ആരോഗ്യ സംരക്ഷണം 24,00,000/- ചെറുകിട വ്യവസായ സംരംഭം 12,00,000/- കുടിവെള്ളം ശുചിത്വം 30,00,000/-
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive