നടനകൈരളിയിൽ 107 -ാമത് നവരസസാധന ശില്പശാലയോടനുബന്ധിച്ച് നവരസോത്സവം ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ വേണുജി മുഖ്യ ആചാര്യനായി സംഘടിപ്പിച്ചു വരുന്ന 107-ാംമത് നവരസസാധന ശിൽപ്പ ശാലയിൽ പങ്കെടുക്കുവാൻ ലോകത്തിന്റെ നാനാഭാഗത്തു നിന്നും എത്തിയ നടീനടന്മാർ അവരുടെ കലാപ്രകടനം നവരസോത്സവമായി ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അവതരിപ്പിക്കുന്നു.

ഹരിപ്രസാദ് വർമയുടെ (ഹൈദരാബാദ്) വേദിക് ചാന്റിങ്, നന്ദിനി നായരുടെ (കൊച്ചി) മോഹിനിയാട്ടം, ഗബ്രിയേലാ കാസ്റ്റില്ലോ -മിറാൻഡയുടെ (ഷികാഗോ) തീയേറ്റർ പീസ്, ശ്രീമ ഉപാധ്യായയുടെ (ബാംഗ്ലൂരു) ഭരതനാട്യം, പ്രിയങ്ക ഗൊണാവാലായുടെ (സ്കോട്ട്ലാൻഡ്) കബീർ ഭജൻ, മനോജ് അലഗ് (ചെന്നൈ), രവി ടുജിറാല (ഹൈദരാബാദ്) എന്നിവരുടെ മോണോലോഗ്സ് , ഐശ്വര്യ കൃഷ്ണൻകുട്ടിയുടെ (ചെന്നൈ) ഭരതനാട്യം, സൈമൺ ക്ലാർക് (സ്കോട്ട്ലാൻഡ്) ഡിവോഷണൽ സോങ്, നികിത ക്രിവോഷെയ്യുടെ (കേന്റുക്കി) ധമ്മ, പല്ലവി ആനന്ദ് (ലണ്ടൻ) ഭരതനാട്യം, സഞ്ജയ് മോർ (പൂനെ), രാഘവ് ജൂയാൽ (മുംബൈ) എന്നിവരുടെ തീയേറ്റർ പീസ്, ശ്രുതി എസ് (മുംബൈ) സംഗീതം, ബിൻക്ക രാധാകൃഷ്ണ ( ബാംഗ്ലൂർ) കുച്ചിപ്പുടി എന്നി കലാപ്രകടനങ്ങളാണ് അവതരിപ്പിക്കുന്നത്.

You cannot copy content of this page