ഇരിങ്ങാലക്കുട : ദീപാവലി വിപണി കീഴടക്കാൻ പതിവ് പോലെ ഇരിങ്ങാലക്കുടയിലെ ബേക്കറികളിൽ മധുരപലഹാരങ്ങൾ തയ്യാർ. ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും പ്രതീകമായ ദീപോത്സവത്തിന് ഏറെ പ്രധാനം മധുരവിഭവങ്ങളായതിനാൽ വിപണിയിൽ പുതുമ കൊണ്ടുവരാനാണ് വ്യാപാരികൾ ശ്രദ്ധിക്കുന്നത് .
പലനിറങ്ങൾ ചാലിച്ച മധുരപലഹാരങ്ങൾ ചില്ലുകൂട്ടിൽ വെച്ചിരിക്കുന്നത് കാണുന്നതുതന്നെ ആകർഷകമാണ്. പരമ്പരാഗത പലഹാരങ്ങളായ മൈസൂർപാക്ക് മുതൽ പുതിയ പരീക്ഷണമായ ജാമുൻ പേഡവരെ ഇരിങ്ങാലക്കുടയിലെ ദീപാവലി മധുര വിപണിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ദീപാവലി മധുര വിപണിയിൽ ഫെസ്റ്റിവൽ ബോക്സുകളാണ് ഇത്തവണയും ഡിമാന്റുള്ള വിഭവം. പരമ്പരാഗത, പാൽ, ഖാജു പലഹാരങ്ങൾ പ്രത്യേകമായും മിക്സഡായും ഫെസ്റ്റിവൽ ബോക്സുകളിൽ ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം പലഹാരങ്ങൾ തിരഞ്ഞെടുത്തു ബോക്സുകളാക്കാനും അവസരമുണ്ട്. ബോക്സുകൾക്ക് 200 രൂപ മുതൽ ആരംഭിക്കുന്നുണ്ട് എന്ന് നടയിലെ ലക്ഷ്മി ബേക്കറി ഉടമ ആയുഷ് പറഞ്ഞു. മറ്റുള്ളവർക്ക് സമ്മാനിക്കാനും ഫെസ്റ്റിവൽ ബോക്സുകൾ കൂട്ടത്തൂടെ ആളുകൾ വാങ്ങിക്കുന്ന പ്രവണത കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു,
പരമ്പരാഗത മധുരവിഭവങ്ങളായ മില്ക്ക് പേഡ, ജിലേബി, ഹല്വ, ലഡു, മൈസൂര് പാക്ക്, റവ ലഡു, മില്ക്ക് പാക്ക് എന്നിവക്കുപുറമെ ഉത്തരേന്ത്യൻ മധുരപലഹാരങ്ങളായ മലൈ ബർഫി, ഡ്രൈ ഫ്രൂട്ട് ബർഫിസ്, കാജു കട്ലിസ്, അഞ്ജീർ, മിക്സഡ് ബർഫി, ജാഗിരി, ബദാം ബര്ഫ, ബേസൻ ലഡു, രസഗുള, ഫർസാൻ, മോട്ടിച്ചൂർ ലഡു, ഫ്രൂട്ട് ബര്ഫി എന്നിവക്കും വിപണിയിൽ ആവശ്യക്കാരുണ്ട്
വ്യാപാരികൾക്ക് പുറമെ ചില സംഘടനകളും ദീപാവലി മധുര വിപണിയിൽ സാനിധ്യം ഉറപ്പിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇവർ ഓർഡറുകൾ സ്വീകരിച്ചു നൽകുന്നുണ്ട് , ഇവിടെയും ഫെസ്റ്റിവൽ ബോക്സുകൾക്കാണ് ഡിമാൻഡ്. ഓൺലൈൻ ദീപാവലി മധുര വിപണിയും സജീവമാണ്.

▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews